IndiaNEWS

മോദിയോടൊപ്പം ഗുജറാത്തിൽ റോഡ് ഷോ നടത്താൻ യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും

അഹമ്മദാബാദ്: പ്രധാനമന്ത്രി  നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ജനുവരി ഒൻപതിന് ഗുജറാത്തില്‍ റോഡ് ഷോ നടത്തും.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും ഗാന്ധിജിയുടെ ആശ്രമമായിരുന്ന സബര്‍മതി ആശ്രമം വരെയായിരിക്കും  റോഡ് ഷോ.

Signature-ad

ഇരുരാജ്യങ്ങളിലെയും ഔദ്യോഗികപ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. ജനവരി 10 മുതല്‍ 12 വരെ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനാണ് യുഎഇ പ്രസിഡന്റ് ഗുജറാത്തില്‍ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ജനവരി ഒൻപതിന് യുഎഇ പ്രസിഡന്റിനെ നേരിട്ട് വിമാനത്താവളത്തില്‍നിന്നും സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: