ഭോപ്പാൽ ഡിവിഷനിലെ ട്രാഫിക് ബ്ലോക്കുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കൊച്ചുവേളി-ഇൻഡോര്‍ അഹല്യ നഗരി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ജനുവരി 13നും ഇൻഡോര്‍ – കൊച്ചുവേളി അഹല്യ നഗരി എക്സ്പ്രസ് ജനുവരി 15നും പൂര്‍ണമായി റദ്ദാക്കി.
സേലം ഡിവിഷനിലെ അറ്റകുറ്റപ്പക്ഷികള് കാരണം തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ് ജനുവരി 27, ഫെബ്രുവരി 3 തീയതികളിലും ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് ജനുവരി 29നും ഫെബ്രുവരി 5 നും സര്‍വീസ് നടത്തില്ല.
തിരുവനന്തപുരം – ഹസ്രത്ത് നിസാമുദീൻ പ്രതിവാര എക്സ്പ്രസ് ജനുവരി 9,, 16, 23, 30 തീയതികളിലും ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം എക്സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 2 തീയതികളിലും റദാക്കി.
എറണാകുളം ജംഗ്ഷൻ – ഹസ്രത്ത് നിസാമുദീൻ പ്രതിവാര എക്സ്പ്രസ് ജനുവരി 13, 20, 27, ഫെബ്രുവരി 3 തീയതികളിലും ഹസ്രത്ത് നിസാമുദീൻ – എറണാകുളം എക്സ്പ്രസ് ജനുവരി 9, 16, 23, 30, ഫെബ്രുവരി 6 തീയതികളിലും ഓടില്ല
കന്യാകുമാരി – ശ്രീമാതാ വൈഷ്ണോ ദേവി കത്ര പ്രതിവാര സര്‍വീസ് ജനുവരി 12, 19, 26, ഫെബ്രുവരി 2 തീയതികളിലും ശ്രീമാതാ വൈഷ്ണോ ദേവി കത്ര – കന്യാകുമാരി എക്സ്പ്രസ് 15, 22, 29, ഫെബ്രുവരി 5 തീയതികളിലും സര്‍വീസ് നടത്തില്ല.