Month: January 2024

  • Kerala

    കള്ളന് കാവലെന്ന് കേട്ടിട്ടേയുള്ളൂ; തെളിയിച്ച് ഹോസ്ദുർഗ് പോലീസ്

    ഹോസ്ദുർഗ്: കള്ളന് കാവലെന്ന ചൊല്ലിനെ അന്വർഥമാക്കി ഹോസ്ദുർഗ് പോലീസ്.പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച മോഷ്ടാവിനായിരുന്നു ഹോസ്ദുര്‍ഗ്  പൊലീസിന്റെ സ്പെഷൽ സുരക്ഷ. യുവാവ് ഹോസ്ദുര്‍ഗ് പൊലീസിനെ വിളിച്ച്‌ താന്‍ പത്തനംതിട്ടയിൽ ജഡ്ജ് ആണെന്നും തന്റെ വാഹനം കേടായതുകൊണ്ട് കാഞ്ഞങ്ങാട് നില്‍ക്കുകയാണെന്നും അറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ ഏറ്റവും നല്ല ഹോട്ടലില്‍ തന്നെ കൊണ്ടാക്കി. പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്നും ‘ജഡ്ജ്’ അറിയിച്ചച്ചതോടെ പൊലീസ് ഹോട്ടലിലും ഇദ്ദേഹത്തിന്റെ മുറിക്കു പുറത്തും തോക്ക്ധാരികളുടേതുൾപ്പടെ സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഉടൻ പോകേണ്ടതുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ജഡ്ജിയേമാനെ  കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു. ആ സമയത്ത് അവിടെ നിന്ന് ട്രെയിന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നീലേശ്വരത്തേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു.പോലീസ് അതും ചെയ്തു. ഇതിനിടെ ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും പൊലീസിന് അറിയിപ്പെത്തി-മുറിയെടുത്തതിന്റേയും ഭക്ഷണം കഴിച്ചതിന്റെയും പണം നല്‍കിയിട്ടില്ല! ജഡ്ജ് ആണെന്ന് പോലീസ് പറഞ്ഞപ്പോൾ സബ് കളക്ടറാണെന്ന് പറഞ്ഞാണ് ഇവിടെ മുറിയെടുത്തതെന്ന് ഹോട്ടലുകാർ.ഇതോടെ സംശയം തോന്നിയ പൊലീസ്…

    Read More »
  • Kerala

    സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ; ഗുരുവായൂരിലെ മറ്റ് വിവാഹങ്ങളുടെ സമയത്തിൽ മാറ്റം

    ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുന്ന ജനുവരി   17ന് ഗുരുവായൂരില്‍ നടക്കുന്ന മറ്റ് വിവാഹങ്ങളുടെ സമയം മാറ്റുന്നു. രാവിലെ ഏഴിനും ഒമ്ബതിനും മധ്യേ നടക്കേണ്ട വിവാഹങ്ങളുടെ സമയത്തിലാണ് മാറ്റം. 17ന് നടക്കേണ്ട 65 വിവാഹങ്ങളില്‍ 12 എണ്ണമാണ് രാവിലെ ഏഴിനും ഒമ്ബതിനും മധ്യേയുള്ളത്. 8.45നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തുമെന്നാണ് വിവരം.

    Read More »
  • India

    കുഞ്ഞിനെ അച്ഛനോടൊപ്പം അയക്കാന്‍  കോടതി നിര്‍ദേശം; 4 വയസ്സുള്ള മകനെ കൊന്ന് ബാഗിലാക്കി അമ്മ

    ഗോവ: നാല് വയസുകാരനെ കൊലപ്പെടുത്തി പെട്ടിയിലാക്കി രക്ഷപെടാന്‍ ശ്രമിച്ച അമ്മ അറസ്റ്റിൽ. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞ യുവതി, കുഞ്ഞിനെ അച്ഛനില്‍ നിന്നകറ്റാനാണ് ഈ ക്രൂരത ചെയ്തതെന്നാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും കുഞ്ഞിനെ അച്ഛനോടൊപ്പം അയക്കാന്‍ അടുത്തിടെ കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ അതൃപ്തയായിരുന്ന യുവതി കുഞ്ഞിനെ അച്ഛനില്‍ നിന്നകറ്റാൻ കൊലപാതകം നടത്തുകയായിരുന്നു. ഗോവയിലെ അപാര്‍ട്ട്മെന്റില്‍ താമസിച്ച്‌ കുട്ടിയെ കൊലപ്പെടുത്തിയശേഷം തിരികെ ബംഗളൂരുവിലേക്ക് ടാക്സിയില്‍ വരവെയാണ് ഇവർ പിടിയിലായത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സൂചന സേത്ത് (39)  എന്ന യുവതിയാണ് പിടിയിലായത്. ബംഗളൂരുവിലാണ് ഇവരുടെ താമസം..ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) സ്റ്റാര്‍ട്ടപ്പായ മൈൻഡ്‌ഫുള്‍ എഐ ലാബിന്റെ സ്ഥാപകയും സിഇഒയുമാണ്‌ സൂചന. 2021ല്‍ എഐ രംഗത്തെ നൂറ് പ്രഗഭ വനിതകളുടെ പട്ടികയില്‍ ഇടം നേടിയ വനിത കൂടിയാണ് ഇവർ. നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുത്തിനിറച്ച ബാഗുമായി കാറില്‍ ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെയാണ് ഇവർ അറസ്‌റ്റിലായത്. അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന് തോന്നിയ സംശയമാണ്…

    Read More »
  • Sports

    വീണ്ടും ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടാൻ ഓസ്ട്രേലിയൻ താരം ജോഷ്വാ സോറ്റിരിയോ എത്തുന്നു

    സൂപ്പർ കപ്പിന്റെ ആവേശത്തിലാണെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പല താരങ്ങളുമായി കരാർ പുതുക്കുന്നതിന്റെ തിരക്കിലാണ്.ഈ സീസണോടെ കരാർ അവസാനിക്കുന്ന ലൂണയുടെയും ദിമിത്രിയോസിന്റെയും കരാർ ഇതിനകം ബ്ലാസ്റ്റേഴ്‌സ് പുതുക്കിക്കഴിഞ്ഞു. കൂട്ടത്തിൽ പരിക്കേറ്റ് പുറത്തായിരിക്കുന്ന തങ്ങളുടെ തന്നെ താരങ്ങളെയും ക്യാമ്പിൽ തിരികെയെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്  ശ്രമം തുടങ്ങിയിട്ടുണ്ട്.ഇതിൽ പ്രധാനി ഓസ്ട്രേലിയൻ താരം ജോഷ്വാ സോറ്റിരിയോ ആണ്.ലൂണയൂടെ അഭാവത്തിൽ താരത്തെ വീണ്ടും ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം. കഴിഞ്ഞ ജനുവരിയിലാണ് രണ്ടു വർഷത്തെ കരാറിൽ  സോറ്റിരിയോയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്.ഓസ്‌ട്രേലിയന്‍ എ-ലീഗ് ക്ലബായ ന്യൂകാസില്‍ ജെറ്റ്‌സില്‍ നിന്നാണ് ജോഷ്വയെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ക്ലബ് വിട്ട ഓസ്‌ട്രേലിയന്‍ താരം ഗിയാന്നു അപ്പോസ്തലോസിനു പകരക്കാരനായാണ് ഓസ്‌ട്രേലിയന്‍ വിങ്ങറെ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ എത്തിച്ചത്. എന്നാൽ താരത്തിന് പ്രീ സീസണിൽ പരിക്കേറ്റതോടെ നാട്ടിലേക്കു തന്നെ മടങ്ങേണ്ടിയും വന്നിരുന്നു.ഇതോടെയാണ് മുന്നേറ്റത്തിൽ ദിമിത്രിയോസ് ഡയമെന്റകോസിനൊപ്പം ഘാന താരം പെപ്രയെ ബ്ലാസ്‌റ്റേഴ്‌സ് കൊണ്ടുവന്നത്.എന്നാൽ ജോഷ്വാ  നിലവിൽ പരിക്കിൽ നിന്ന് മുക്തനാണ്. രണ്ട് കൊല്ലത്തെ കരാറും ബ്ലാസ്റ്റേഴ്‌സുമായി അദ്ദേഹത്തിനുണ്ട്.ഇതോടെയാണ് താരത്തെ…

    Read More »
  • Sports

    സൂപ്പർ കപ്പ്:കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; മത്സരം ഉച്ചയ്ക്ക് 2 മണിക്ക് 

    ഭുവനേശ്വർ: 2024 സൂപ്പര്‍ കപ്പ് ഫുട്ബോള്‍ പോരാട്ടത്തിനായി  ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു.ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. ഷില്ലോംഗ് ലാജോംഗാണ്  എതിരാളികള്‍. ഐഎസ്‌എല്ലില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ഒരു കിരീടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ കപ്പിനായി ഇറങ്ങുന്നത്.  ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പുര്‍ എഫ്സി, ഐ ലീഗ് ക്ലബ്ബായ ഷില്ലോംഗ് ലാജോംഗ് എന്നീ ടീമുകളാണു ഗ്രൂപ്പ് ബിയില്‍ ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ളത്. ഐഎസ്‌എല്ലിലെ 12 ടീമുകള്‍ക്കൊപ്പം ഐ ലീഗില്‍നിന്നുള്ള കോഴിക്കോട് ക്ലബ് ഗോകുലം കേരള എഫ്സി അടക്കം നാല് ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കുന്നുണ്ട്. ഗ്രൂപ്പ് സിയില്‍ മുംബൈ സിറ്റി, ചെന്നൈയിൻ, പഞ്ചാബ് എഫ്സി എന്നീ ടീമുകള്‍ക്കൊപ്പമാണ് ഗോകുലം കേരള.  ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞ് നേരിട്ട് സെമി ഫൈനല്‍ മത്സരങ്ങളാണ്. ഗ്രൂപ്പുകളില്‍നിന്ന് ഒരു ടീമിനു മാത്രമേ സെമി ഫൈനലിനു യോഗ്യത നേടാനാകൂ.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലിണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്നത്. ഗ്രൂപ്പ് എ മോഹൻ ബഗാൻ ഈസ്റ്റ്…

    Read More »
  • Kerala

    ഗാനഗന്ധർവൻ യേശുദാസിന്റെ ഇന്ന് 84 വയസ്

    ഗാനഗന്ധർവൻ യേശുദാസിന് ഇന്ന് 84 വയസ്.1940 ജനുവരി 10 നായിരുന്നു യേശുദാസിന്റെ ജനനം.ഇക്കാലയളവിനുള്ളിൽ  ഇത്രയധികം പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ മറ്റൊരു ഗായകൻ ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയില്‍ വേറെയുണ്ടോ എന്ന് തന്നെ സംശയമാണ്. ചലച്ചിത്ര പിന്നണി ഗാനാലാപനത്തിന് എട്ട് തവണയാണ് കെ ജെ യേശുദാസ് ദേശീയ പുരസ്കാരത്തിന് അര്‍ഹനായത്. മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം 25 തവണ യേശുദാസിനെ തേടിയെത്തി. 1961ല്‍ തുടങ്ങിയ കരിയറില്‍ ആദ്യ പുരസ്കാര നേട്ടം ഉണ്ടാകുന്നത് 1969ല്‍ ആണ്. കുമാര സംഭവത്തിലെ ‘പൊല്‍തിങ്കള്‍കല’ എന്ന ഗാനത്തിന്. അടുത്ത രണ്ടു വര്‍ഷവും അതേ പുരസ്കാരം ദാസേട്ടന്റെ മടിയില്‍ തന്നെ വിശ്രമിച്ചു. 72ല്‍ എം ജയചന്ദ്രന് കൈമാറിയെങ്കിലും 73 മുതല്‍ 77 വരെ തുടര്‍ച്ചയായ അഞ്ച് വര്‍ഷം സംസ്ഥാന പുരസ്കാരം ദാസേട്ടന്റെ പാട്ടില്‍ മയങ്ങി നിന്നു. 1979, 1980, 1981, 1982, 1983, 1984, 1985, 1986 വര്‍ഷങ്ങളില്‍ വിണ്ടും തുടര്‍ച്ചയായ നേട്ടങ്ങള്‍. ഒരു ഘട്ടത്തില്‍ തനിക്ക് ഇനി പുരസ്കാരങ്ങള്‍…

    Read More »
  • NEWS

    തണുപ്പില്‍നിന്ന് രക്ഷതേടി താമസസ്ഥലത്ത് തീ കൂട്ടി; ദമ്മാമില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

    റിയാദ്: സൗദിയിലെ ദമ്മാമില്‍ തണുപ്പില്‍നിന്ന് രക്ഷതേടി താമസ സ്ഥലത്ത് തീ കൂട്ടിയ രണ്ട് ഇന്ത്യന്‍ പൗരന്‍മാര്‍ പുക ശ്വസിച്ച് മരിച്ചു. ഹൗസ് ഡ്രൈവര്‍മാരായ തമിഴ്നാട് വളമംഗലം സ്വദേശി താജ് മുഹമ്മദ് മീരാ മൊയ്ദീന്‍, കള്ളകുറിച്ചി സ്വദേശി മുസ്തഫ മുഹമ്മദലി എന്നിവരാണ് മരിച്ചത്. രാജ്യത്ത് ശൈത്യം കടുത്തതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ തേടിയവരാണ് അപകടത്തില്‍പെട്ടത്. ചാര്‍ക്കോള്‍ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത ശേഷം ബാക്കി വന്ന കനലുകള്‍ തണുപ്പില്‍ നിന്നും രക്ഷതേടി റൂമില്‍ ഒരുക്കി ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ റൂമില്‍ നിറഞ്ഞ പുക ശ്വസിച്ച ഇവര്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പുകശ്വസിച്ചാണ് മരണകാരണമെന്ന് വ്യക്തമായി. രാവിലെ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും ഒരേ സ്പോണ്‍സര്‍ക്ക് കീഴിലാണ് ജോലി ചെയ്തിരുന്നത്. മുസ്തഫ 38 വര്‍ഷമായി ഈ സ്പോണ്‍സര്‍ക്ക് കീഴില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തു വരികയാണ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാമില്‍ സംസ്‌കരിക്കും. തണുപ്പ് കാലത്ത് തീകായുമ്പോഴും ഇലക്ട്രിക് ഹീറ്ററുകള്‍ ഉപയോഗിക്കമ്പോഴും സ്വീകരിക്കേണ്ട…

    Read More »
  • Crime

    കലാപക്കേസ് പ്രതിക്ക് ബി.ജെ.പി പ്രാദേശിക ഭാവാഹിത്വം

    ലഖ്‌നോ: പൊലീസുദ്യോഗസ്ഥന്‍ ഉള്‍പ്പടെ കൊല്ലപ്പെട്ട ബുലന്ദ്ഷഹര്‍ കലാപക്കേസിലെ മുഖ്യപ്രതിയെ ബി.ജെ.പി സോണല്‍ പ്രസിഡന്റായി നിയമിച്ചു. ഉത്തര്‍ പ്രദേശിലാണ് കലാപക്കേസിലെ പ്രതിയായ പ്രതി സച്ചിന്‍ അഹ്ലവത്തിനെ സോണല്‍ പ്രസിഡന്റായി ബി.ജെ.പി യു.പി ഘടകം നിയമിച്ചത്. ബുലന്ദ്ഷഹറില്‍ ബി.ജെ.പി 31 സോണല്‍ പ്രസിഡന്റുമാരെ തെരഞ്ഞെടുത്ത കൂട്ടത്തിലാണ് സച്ചിന്‍ അഹ്ലവത്തിനെയും നിയമിച്ചത്. കലാപ കുറ്റമടക്കം ചുമത്തപ്പെട്ട് ജയിലിലായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2018 ഡിസംബര്‍ മൂന്നിന് ബുലന്ദ്ഷഹറില്‍ നടന്ന കലാപത്തില്‍ സിയാന പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സുബോധ് കുമാര്‍ സിംഗ് ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് രാവിലെ മഹാവ് ഗ്രാമത്തിലെ വയലില്‍ ഒരു പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിതിനെ തുടര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്. തടിച്ചുകൂടിയ അറുപതോളം പേര്‍ നടപടി ആവശ്യപ്പെട്ട് ചത്തപശുവുമായി ചിങ്ങരാവതി സ്‌റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് ബുലന്ദ്ഷഹറില്‍ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. ഇതിനിടയില്‍ റോഡ് ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിങ്ങിന്റ നേതൃത്വത്തിലുള്ള പൊലീസ് സേന…

    Read More »
  • NEWS

    പട്ടിയിറച്ചി നിരോധിക്കാന്‍ ദക്ഷിണ കൊറിയ; മാറുന്നത് നൂറ്റാണ്ടുകളായി പിന്തുടരുന്ന ഭക്ഷണശീലം

    സോള്‍: പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന ബില്‍ പാസാക്കി ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ്. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ് നീക്കം. ബില്ലിന് വലിയപിന്തുണയാണ് പാര്‍ലമെന്റില്‍ ലഭിച്ചത്. നായകളെ കുടുംബാംഗത്തെപ്പോലെ കാണുന്നവരുടെ എണ്ണവും തെക്കന്‍ കൊറിയയില്‍ കൂടുന്നുണ്ട്. മൂന്നുവര്‍ഷത്തെ ഗ്രേസ് പിരീഡിനുശേഷം നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനത്തിന് മൂന്നുവര്‍ഷം വരെ തടവും മൂന്നു കോടി വോണ്‍ അഥവാ 22,800 യുഎസ് ഡോളര്‍ പിഴയും ലഭിക്കും. മൃഗസ്‌നേഹിയെന്ന് അറിയപ്പെടുന്ന ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് യൂണ്‍ സുക് യോളും ഭാര്യയും ആറ് നായകളെയും എട്ട് പൂച്ചകളെയും അടുത്തിടെ ദത്തെടുത്തിരുന്നു. പട്ടിമാംസ ഉപയോഗത്തെ ശക്തമായി എതിര്‍ത്തിരുന്ന ആളായിരുന്നു അദ്ദേഹം. ഇതടക്കം പട്ടിമാംസ നിരോധത്തിന് ആക്കംകൂട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വേനല്‍ക്കാലത്ത് ശാരീരിക കരുത്ത് വര്‍ധിപ്പിക്കാനായാണ് നായകളുടെ മാംസം കൊറിയക്കാര്‍ പണ്ടുമുതലേ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഈ ഭക്ഷണരീതി കുറഞ്ഞു. പ്രായമായവരാണ് പട്ടിമാംസം ഇപ്പോഴും കഴിക്കുന്നത്. കഴുത്തില്‍ കയറിട്ട് തൂക്കിയും വൈദ്യുതാഘാതമേല്‍പ്പിച്ചുമാണ് പട്ടികളെ കശാപ്പുചെയ്യാറ്.…

    Read More »
  • Kerala

    ഒറ്റപ്പാലം റെയില്‍വെ ട്രാക്കില്‍ രണ്ട് അജ്ഞാത മൃതദേഹം; ഓടുന്ന ട്രെയിനില്‍ നിന്ന് വീണതെന്ന് നിഗമനം

    പാലക്കാട്: ഒറ്റപ്പാലം ചോറോട്ടൂരില്‍ റെയില്‍വെ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. 45ഉം 35ഉം വയസ് തോന്നിക്കുന്ന പുരുഷന്മാരുടെതാണ് മൃതദേഹം. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. ഓടുന്ന ട്രെയിനില്‍ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് രണ്ടോടെയാണ് റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കംപാര്‍ട്ട്മെന്റിന്റെ വാതിലിനു സമീപം ഇരുന്ന് യാത്ര ചെയ്തപ്പോള്‍ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വളവോടുകൂടിയ പ്രദേശത്തു കൂടി തീവണ്ടി കടന്നുപോകുന്നതിനിടെ വാതില്‍ താനേ അടഞ്ഞപ്പോള്‍ ഇരുവരും ട്രാക്കിലേക്കു തെറിച്ചതാണെന്നും സംശയിക്കുന്നു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.  

    Read More »
Back to top button
error: