ഐഎസ്‌എല്ലില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ഒരു കിരീടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ കപ്പിനായി ഇറങ്ങുന്നത്.
ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പുര്‍ എഫ്സി, ഐ ലീഗ് ക്ലബ്ബായ ഷില്ലോംഗ് ലാജോംഗ് എന്നീ ടീമുകളാണു ഗ്രൂപ്പ് ബിയില്‍ ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ളത്.
ഐഎസ്‌എല്ലിലെ 12 ടീമുകള്‍ക്കൊപ്പം ഐ ലീഗില്‍നിന്നുള്ള കോഴിക്കോട് ക്ലബ് ഗോകുലം കേരള എഫ്സി അടക്കം നാല് ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കുന്നുണ്ട്. ഗ്രൂപ്പ് സിയില്‍ മുംബൈ സിറ്റി, ചെന്നൈയിൻ, പഞ്ചാബ് എഫ്സി എന്നീ ടീമുകള്‍ക്കൊപ്പമാണ് ഗോകുലം കേരള.
ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞ് നേരിട്ട് സെമി ഫൈനല്‍ മത്സരങ്ങളാണ്. ഗ്രൂപ്പുകളില്‍നിന്ന് ഒരു ടീമിനു മാത്രമേ സെമി ഫൈനലിനു യോഗ്യത നേടാനാകൂ.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലിണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്നത്.
ഗ്രൂപ്പ് എ
മോഹൻ ബഗാൻ
ഈസ്റ്റ് ബംഗാള്‍
ഹൈദരാബാദ്
ശ്രീനിധി ഡെക്കാൻ
ഗ്രൂപ്പ് ബി
കേരള ബ്ലാസ്റ്റേഴ്സ്
നോര്‍ത്ത് ഈസ്റ്റ്
ജംഷഡ്പുര്‍ എഫ്സി
ഷില്ലോംഗ് ലാജോംഗ്
ഗ്രൂപ്പ് സി
മുംബൈ സിറ്റി
ചെന്നൈയിൻ
പഞ്ചാബ് എഫ്സി
ഗോകുലം കേരള
ഗ്രൂപ്പ് ഡി
എഫ്സി ഗോവ
ഒഡീഷ എഫ്സി
ബംഗളൂരു എഫ്സി
ഇന്‍റര്‍ കാശി