Month: January 2024
-
NEWS
ഇന്ത്യക്കാരുടെ ബഹിഷ്‌കരണം; ചൈനയോട് ‘ഒരു കൈസഹായം തേടി’ മാലദ്വീപ് പ്രസിഡന്റ്
ബെയ്ജിങ്: മാലദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയയ്ക്കാന്‍ ചൈനയോട് അഭ്യര്‍ഥിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ചു ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഫുജിയാന്‍ പ്രവിശ്യയില്‍ മാലദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നയതന്ത്ര പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഭ്യര്‍ഥന. മാലദ്വീപിലേക്കുള്ള വിദേശ ടൂറിസ്റ്റുകളില്‍ ഒന്നാമത് ഇന്ത്യക്കാരാണ്. ചൈനയുമായി മാലദ്വീപിനു വളരെ അടുത്ത ബന്ധമാണുള്ളതെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൂണ്ടിക്കാട്ടി. മാലദ്വീപിന്റെ വികസന പങ്കാളിയാണ് ചൈന എന്ന് അദ്ദേഹം വ്യക്തമാക്കി. 2014ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് തുടക്കം കുറിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. മാലദ്വീപിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ അടിസ്ഥാന വികസന പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോവിഡിനു മുന്‍പ് ചൈന ഞങ്ങളുടെ സുപ്രധാന വിപണിയായിരുന്നു. ആ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നാണ് എന്റെ അഭ്യര്‍ഥന” മാലദ്വീപ് പ്രസിഡന്റ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മൂന്നു മന്ത്രിമാരുടെ അപകീര്‍ത്തികരമായ പ്രസ്താവനയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്രബന്ധം വഷളാക്കിയത്. പരാമര്‍ശങ്ങള്‍…
Read More » -
NEWS
വാടക ഗർഭധാരണം ലോകമെങ്ങും നിരോധിക്കണം, അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് ഇത്: മാർപ്പാപ്പ
വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗർഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തിൽ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്. ലോകത്ത് വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തെ കുറിച്ച് നിലവിൽ വ്യക്തതയില്ല. കാരണം ലോകത്ത് പല രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ധാർമിക കാരണങ്ങളാൽ വാടക ഗർഭധാരണം നിലവിൽ നിയമവിരുദ്ധമാണ്. ദരിദ്രരായ സ്ത്രീകൾ സാമ്പത്തിക പ്രതിസന്ധി കാരണം വാടക ഗർഭം ധരിക്കാൻ നിർബന്ധിതരാവുന്നു എന്നതാണ് ഒരു വിമർശനം. ഇറ്റലിയിൽ നിലവിൽ വാടക ഗർഭധാരണം നിയമവിരുദ്ധമാണ്. വിദേശത്ത് പോയി വാടക ഗർഭപാത്രം സ്വീകരിക്കുന്നവരെ ശിക്ഷിക്കാൻ, നിലവിലെ നിരോധനം നീട്ടുന്നതിനുള്ള ബിൽ സർക്കാർ അവതരിപ്പിക്കുകയും ചെയ്തു. അതേസമയം കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന സ്വവർഗ ദമ്പതികൾ വാടക ഗർഭധാരണത്തെ ആശ്രയിക്കുന്നുണ്ട്. എന്നാൽ എൽജിബിടിക്യു വിഭാഗത്തെ ബാധിക്കുന്ന പ്രസ്താവനയാണ്…
Read More » -
Sports
5 വിദേശ താരങ്ങൾ; സൂപ്പർ കപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഭുവനേശ്വർ: ഒഡീഷയില്‍ നടക്കുന്ന കലിംഗ സൂപ്പര്‍ കപ്പിനായി ശക്തമായ ടീമിനെ തന്നെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 26 അംഗ ടീമിനെ ആണ് കോച്ച് ഇവാൻ വുകോമനോവിച്ച് പ്രഖ്യാപിച്ചത്. വിദേശ താരങ്ങളായി ലെസ്കോവിച്, ഡ്രിഞ്ചിച്, ഡെയ്സുകെ, പെപ്ര, ദിമി എന്നിവര്‍ സ്ക്വാഡില്‍ ഉണ്ട്. പരിക്ക് മാറി എത്തുന്ന ജീക്സണ്‍, വിബിൻ മോഹനൻ എന്നിവരും സ്ക്വാഡിലുണ്ട്. നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷദ്പൂര്‍, ഷില്ലോങ് ലജോംഗ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള മറ്റ് ടീമുകൾ. ഷില്ലോങ് ലജോങ്ങിനെതിരെയാണ് സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ടീമിന്റെ ആദ്യമത്സരം. ജനുവരി 15ന് ജംഷഡഷ്പുർ എഫ്സിയെയും 20ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെയും ബ്ലാസ്റ്റേഴ്‌സ് നേരിടും.
Read More » -
Sports
സൂപ്പർ കപ്പിൽ ഹൈദരാബാദിനെ പൊരുതി കീഴടക്കി ഈസ്റ്റ് ബംഗാൾ
ഭുവനേശ്വർ: സൂപ്പർ കപ്പിലെ ആദ്യവിജയം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി.ഹൈദരാബാദുമായുള്ള മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. കളിയുടെ 32ആം മിനുട്ടില്‍ ക്ലെറ്റൻ സില്‍വയിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം ലീഡ് എടുത്തത്. 44ആം മിനുട്ടില്‍ റാമ്ലുചുംഗയിലൂടെ ഹൈദരാബാദ് മറുപടി നല്‍കി.ഇതോടെ ആദ്യ പകുതി 1-1ന് അവസാനിച്ചു. രണ്ടാം പകുതിയില്‍ ക്ലൈറ്റൻ സില്‍വ വീണ്ടും ഈസ്റ്റ് ബംഗാളിനെ മുന്നില്‍ എത്തിച്ചു. സ്കോര്‍ 2-1. 78ആം മിനുട്ടില്‍ ഹൈദരാബാദ് ഗോൾ മടക്കി വീണ്ടും സമനില പിടിച്ചു. നിം ഡോര്‍ജി ആയിരുന്നു സ്കോറർ എന്നാൽ തളരാതെ പോരടിച്ച ഈസ്റ്റ് ബംഗാൾ 80ആം മിനുട്ടില്‍ സൗളിലൂടെ മൂന്നാം ഗോള്‍ നേടി ഹൈദരാബാദിൽ നിന്നും ആദ്യവിജയം തട്ടിയെടുക്കുകയുമായിരുന്നു.
Read More » -
Kerala
രാഹുൽ മാങ്കൂട്ടത്തിനു ജാമ്യമില്ല, രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലയച്ചു
യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്കാണ് രാഹുലിനെ മാറ്റുന്നത്. സമരത്തിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. ആക്രമണത്തില്‍ രാഹുലിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം നല്‍കിയാല്‍ അക്രമത്തിന് പ്രോത്സാഹനമാകും. വിഡിയോ ദൃശ്യങ്ങളില്‍ രാഹുല്‍ നടത്തിയ അക്രമം വ്യക്തമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. രാഹുലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഗൂഢാലോചന തെളിയിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. രാഷ്ട്രീയ പ്രതിഷേധമാണ് നടന്നതെന്ന്, പ്രോസിക്യൂഷന്‍ വാദത്തെ എതിര്‍ത്തുകൊണ്ട് രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. പൊലീസിനെ ആക്രമിച്ചത് രാഹുല്‍ അല്ലെന്നും വാദിച്ചു. സമാധാനപരമായ സമരത്തിനാണ് എത്തിയതെങ്കില്‍ എന്തിനാണ് പട്ടികയുമായി വന്നതെന്ന് കോടതി രാഹുലിനോടു ചോദിച്ചു. സമീപത്തെ ഫ്ലക്‌സില്‍ നിന്നെടുത്ത പട്ടികയാണെന്നായിരുന്നു മറുപടി. ഇന്നു രാവിലെ പത്തനംതിട്ടയിലെ വീട്ടില്‍…
Read More » -
Kerala
കിളിമാനൂരില്‍ ബൈക്ക് ഇടിച്ച് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കിളിമാനൂരില്‍ ബൈക്ക് ഇടിച്ച് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം.മറവക്കുഴി ശ്രീധന്യത്തില്‍ ഗിരിജ(70) ആണ് മരിച്ചത്. കിളിമാനൂരിന് സമീപം തട്ടത്തുമലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. ലാബില്‍ പോകുന്നതിനായി തട്ടത്തുമലയില്‍ എത്തി റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കല്‍ പരിശോധന നടത്തണമെന്ന് കോടതി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കല്‍ പരിശോധന നടത്തണമെന്ന് കോടതി. വിശദമായ മെഡിക്കല്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ഇതുപ്രകാരം രാഹുലിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. വഞ്ചിയൂര്‍ കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുലിന് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് തള്ളിയാണ് കോടതി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശിച്ചത്.
Read More » -
Kerala
മുസ്ലിം ലീഗ് പഞ്ചായത്തംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസർകോട്: മുസ്ലിം ലീഗ് പഞ്ചായത്തംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായതിലെ മൂന്നാം വാര്‍ഡ് അംഗം മൊഗര്‍ ദിഡ്പയിലെ പുഷ്പ (45) ആണ് മരിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ ക്വാര്‍ടേഴ്സിന് സമീപമാണ് ഉച്ചയ്ക്ക് 1.30 മണിയോടെ ഇവരെ റോഡരികില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.ഉടൻ തന്നെ നാട്ടുകാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാധവനാണ് ഭര്‍ത്താവ്. മക്കള്‍: ശരത്, സൗമിനി, സുരാജ്. വിദ്യാനഗര്‍ കോപ്പ സ്വദേശനിയായിരുന്നു
Read More » -
India
സ്പായുടെ മറവിൽ പെൺവാണിഭം: 44 സ്ത്രീകളെ രക്ഷപ്പെടുത്തി; ബെംഗളൂരുവിൽ മലയാളി ഉൾപ്പെടെ 34 പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു: മഹാദേവപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ സ്പായുടെ പേരിൽ പെൺവാണിഭം നടത്തുന്ന സ്ഥാപനം സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് റെയ്ഡ് നടത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ഉള്ള 44 സ്ത്രീകളെ രക്ഷപ്പെടുത്തിയ പോലീസ് 34 പ്രതികളെ കസ്റ്റഡിയിലെടുത്തു. ബഹുനില കെട്ടിടത്തിന്റെ ഒന്നും ആറും നിലകളിൽ സ്പാ നടത്തിവരികയായിരുന്നു. നടത്തിപ്പുകാരനായ അനിൽ എന്ന വ്യക്തിയും അറസ്റ്റിലായി. ഇയാൾ മലയാളിയാണെന്നും ബെംഗളുരുവിലെത്തി സ്പാ നടത്തി വരികയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. മഹാദേവപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
Read More » -
Kerala
പെരിയ ദേശീയപാതയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 മരണം, കാറിലുണ്ടായിരുന്ന 6 പേര്‍ക്കും വഴിയാത്രക്കാരനും ഗുരുതര പരിക്ക്
കാഞ്ഞങ്ങാട്: പെരിയ ദേശീയപാതയില്‍ ഫോര്‍ച്യൂണര്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ 2 പേര്‍ തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കും വഴിയാത്രക്കാരനും ഗുരുതരമായി പരുക്കേറ്റു. ചട്ടഞ്ചാല്‍ സ്വദേശിയും കര്‍ഷകനുമായ ഗോപാലകൃഷ്ണന്‍ (55), സഹോദരി ഭര്‍ത്താവും സിപിസിആര്‍ഐയിലെ മുൻ ജീവനക്കാരനുമായ നാരായണന്‍ (62) എന്നിവരാണ് മരിച്ചത്. ഗോപാലകൃഷ്ണന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും നാരായണന്റേത് കാസര്‍കോട് കിംസ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു. ഇന്ന് രാവിലെ കുണിയ സ്‌കൂളിന് സമീപമായിരുന്നു അപകടം. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ ദേശീയപാത നിര്‍മ്മാണ സ്ഥലത്തെ കുഴിയിലേക്ക് വീഴുകയായിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു നാരായണനും ഗോപാലകൃഷ്ണനും. കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. കാറിലുണ്ടായിരുന്ന ബദിയടുക്കയിലെ ഷാഹിൻ (36), ഭാര്യ സഹല, ബന്ധുക്കളായ ഷാഹിന, ഷംനാസ്, ഫാത്തിമ, ബദിയടുക്കയിലെ മുന്‍ പഞ്ചായത് അംഗം അന്‍വറിന്റെ മകള്‍ ഹന ഫാത്തിമ (8) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ വഴിയാത്രക്കാരനായ ഹംസയെ ചെങ്കള നായനാര്‍…
Read More »