ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞ യുവതി, കുഞ്ഞിനെ അച്ഛനില്‍ നിന്നകറ്റാനാണ് ഈ ക്രൂരത ചെയ്തതെന്നാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
എല്ലാ ഞായറാഴ്ചകളിലും കുഞ്ഞിനെ അച്ഛനോടൊപ്പം അയക്കാന്‍ അടുത്തിടെ കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ അതൃപ്തയായിരുന്ന യുവതി കുഞ്ഞിനെ അച്ഛനില്‍ നിന്നകറ്റാൻ കൊലപാതകം നടത്തുകയായിരുന്നു.
ഗോവയിലെ അപാര്‍ട്ട്മെന്റില്‍ താമസിച്ച് കുട്ടിയെ കൊലപ്പെടുത്തിയശേഷം തിരികെ ബംഗളൂരുവിലേക്ക് ടാക്സിയില്‍ വരവെയാണ് ഇവർ പിടിയിലായത്.
പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സൂചന സേത്ത് (39) എന്ന യുവതിയാണ് പിടിയിലായത്. ബംഗളൂരുവിലാണ് ഇവരുടെ താമസം..ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) സ്റ്റാര്‍ട്ടപ്പായ മൈൻഡ്‌ഫുള്‍ എഐ ലാബിന്റെ സ്ഥാപകയും സിഇഒയുമാണ് സൂചന. 2021ല്‍ എഐ രംഗത്തെ നൂറ് പ്രഗഭ വനിതകളുടെ പട്ടികയില്‍ ഇടം നേടിയ വനിത കൂടിയാണ് ഇവർ.
നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുത്തിനിറച്ച ബാഗുമായി കാറില്‍ ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെയാണ് ഇവർ അറസ്‌റ്റിലായത്.
അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന് തോന്നിയ സംശയമാണ് സുചനയെ കുടുക്കിയത്. ശനിയാഴ്ച മകനെയും കൂട്ടി അപ്പാര്‍ട്ട്‌മെന്റിലെത്തിയ അവര്‍ തിങ്കളാഴ്ച രാവിലെ മടങ്ങുമ്ബോള്‍ കുട്ടി ഒപ്പമില്ലായിരുന്നു.വിവരം ഇയാൾ പോലീസിനെ അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്..
പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ ദക്ഷിണ ഗോവയിലെ ബന്ധുവിനൊപ്പമാണെന്നായിരുന്നു പറഞ്ഞത്. സംശയം തോന്നിയ പൊലീസ് ടാക്‌സി ഡ്രൈവറെ വിളിച്ച് കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്‌റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടു.തുടർന്ന് പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്.