Month: January 2024
-
Kerala
ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമണം;യുവാവ് അറസ്റ്റില്‍
പാലക്കാട്: ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗിക അതിക്രമം നടത്തുകയും ചിത്രങ്ങള്‍ കൈക്കലാക്കി മോര്‍ഫ് ചെയത് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാലപ്പുറം പല്ലാര്‍മംഗലം സ്വദേശി രാഹുല്‍ കൃഷ്ണനാണ്(20) പോക്സോ കേസില്‍ ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. സ്റ്റേഷൻ പരിധിയിലെ മൂന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടികളെ കാറില്‍ കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണു പരാതി. പിന്നീട് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതികളില്‍ പറയുന്നു. ഭീഷണി തുടര്‍ന്നതോടെയാണ് ഒരാള്‍ പൊലീസിനെ സമീപിച്ചത്. പിന്നാലെ മറ്റു രണ്ടുപേരും പൊലീസിനെ സമീപിച്ചു. മൂന്നുപേരുടെയും പരാതികളില്‍ മൂന്ന് വ്യത്യസ്ത എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്താണ് അന്വേഷണം.
Read More » -
Kerala
മോഷണക്കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിനി പിടിയില്‍
കോട്ടയം: വീട്ടുജോലിക്കെത്തി മോഷണം നടത്തിയ ശേഷം കടക്കാൻ ശ്രമിച്ച യുവതിയെ നിമിഷങ്ങള്‍ക്കകം അറസ്റ്റ് ചെയ്ത് പൊലീസ്.ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആതിഫ ഖാട്ടൂണിനെയാണ് (24) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലാട് സെന്റ് പോള്‍സ് പള്ളിയുടെ സമീപത്തെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടില്‍ ഒരുമാസമായി വീട്ടുജോലി ചെയ്തു വരുകയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം വീട്ടുകാര്‍ അമ്മയെ തനിച്ചാക്കി ആശുപത്രിയില്‍ പോയ സമയത്ത് അലമാരയില്‍നിന്ന് 1,40,000 രൂപയും അമ്മയുടെ കഴുത്തില്‍ കിടന്ന മൂന്നുപവന്‍റെ മാലയും മോഷ്ടിക്കുകയായിരുന്നു. വിവരം അറിഞ്ഞതോടെ കോട്ടയം ടൗണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തിരച്ചിലില്‍ ഇവരെ മാലയും പണവുമായി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടുകയായിരുന്നു. ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്, എസ്.ഐമാരായ ദിലീപ് കുമാര്‍, സന്ദീപ്, സജി എം.പി, ബിജുമോൻ നായര്‍, സി.പി.ഒമാരായ പ്രതീഷ് രാജ്, യേശുദാസ്, അജിത്, വിബിൻ, അജേഷ്, ഗിരീഷ് കുമാര്‍, അനൂപ് വിശ്വനാഥ്, പുഷ്പകുമാരി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More » -
Kerala
തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പിക്കാൻ ആര്‍ക്കും കഴിയില്ല; ബിജെപി നേതാവ് ഒ.രാജഗോപാൽ
പാലക്കാട്: തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പിക്കാൻ ആര്‍ക്കും കഴിയില്ലെന്നും പാലക്കാട് നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞിട്ടുണ്ടെന്നും ബിജെപി നേതാവ് ഒ.രാജഗോപാൽ. അതുകൊണ്ടാണ് തരൂർ തിരുവനന്തപുരത്ത് വീണ്ടും വീണ്ടും വിജയിക്കുന്നതെന്നും മോദി എതിരു നിന്നാലും തരൂർ തന്നെ തിരുവനന്തപുരത്ത് ജയിക്കുമെന്നും ഒ രാജഗോപാൽ പറഞ്ഞു തിരുവനന്തപുരത്തെ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പ്രസംഗിക്കവേയാണ് ഒ രാജഗോപാൽ ഇക്കാര്യം തുറന്നു പറഞ്ഞത്.മണ്ഡലത്തിലെ മുൻ എംഎൽഎ കൂടിയാണ് ഒ.രാജഗോപാൽ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം.എന്നാൽ മണ്ഡലത്തില്‍ സാക്ഷാൽ നരേന്ദ്ര മോദി വന്നു മത്സരിച്ചാലും താൻ വിജയിക്കുമെന്ന് ശശി തരൂരും അടുത്തിടെ പറഞ്ഞിരുന്നു.
Read More » -
Careers
കെഎസ്ആർടിസി സ്വിഫ്റ്റില്‍ 600 ഡ്രൈവര്‍ കം കണ്ടക്‌ടര്‍ ഒഴിവുകൾ
കെഎസ് ആര്‍ ടി സി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്‌ടറുടെ 600 ഒഴിവുകൾ.ജനുവരി 26 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ 5 വര്‍ഷ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടര്‍ വെഹിക്കിള്‍ വകുപ്പില്‍ നിന്ന് നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്‌ടര്‍ ലൈസൻസ് നേടണം. ഇംഗ്ലീഷും മലയാളവും എഴുതാനും വായിക്കാനും അറിയണം. പ്രായം: 24-55. ശമ്ബളം: 8 മണിക്കൂര്‍ ഡ്യൂട്ടിക്ക് 715രൂപ. അധികമണിക്കൂറിനു 130 രൂപ അധിക സമയ അലവൻസായി നല്‍കും.
Read More » -
Kerala
കൊല്ലം ചക്കുവള്ളിയില്‍ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് അപകടം;അനധികൃതമായി സൂക്ഷിച്ച ആറ് എണ്ണമാണ് പൊട്ടിത്തെറിച്ചത്
കൊല്ലം: ചക്കുവള്ളിയില്‍ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് അപകടം. അനധികൃതമായി സൂക്ഷിച്ച 140 സിലിണ്ടറുകളില്‍ ആറ് എണ്ണമാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പ്രകാശ് ജനാര്‍ദനക്കുറുപ്പ് എന്നയാളുടെ പേരിലുള്ള വീട്ടിലും സമീപത്തെ ഷെഡിലുമാണ് ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത്. പന്തളം തുമ്ബമണ്ണിലെ ഏജൻസിയുടെ സിലിണ്ടറുകളാണ് ഇത്. ഗാര്‍ഹിക സിലിണ്ടറില്‍ നിന്നും വാണിജ്യ ആവശ്യത്തിനുള്ള വലിയ സിലിണ്ടറിലേക്ക് വാതകം പകരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
Kerala
എറണാകുളത്തു നിന്നും പുറപ്പെട്ട മംഗള- നിസാമുദ്ധീന്‍ എക്‌സ്പ്രസിൽ തീപിടിത്തം
മലപ്പുറം: എറണാകുളത്തു നിന്നും പുറപ്പെട്ട മംഗള- നിസാമുദ്ധീന്‍ എക്‌സ്പ്രസിൽ തീപിടിത്തം.തിരൂര്‍ റെയിൻവേ സ്റ്റേഷന് ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള മുത്തൂര്‍ വിഷുപ്പാടത്ത് എത്തിയപ്പോഴാണ് തീപ്പിടുത്തമുണ്ടായത്. അവസാന ബോഗിയായ ലഗേജ് കം ബ്രേക്ക് വാനിൻ്റെ അടിയില്‍ നിന്നും വൻതോതില്‍ തീയും പുകയുമുയര്‍ന്നതോടെ യാത്രക്കാരും പരിഭ്രാന്തരായി.ഇതിനിടയിൽ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ട്രയിനില്‍ നിന്നും പുറത്തേക്ക് ചാടുകയും ചെയ്തു. ഉടൻ തന്നെ ട്രെയിൻ നിർത്തിയിടുകയും വിവരമറിയിച്ചതിനെ തുടർന്ന് ആറോളം അഗ്നിശമന വാഹനങ്ങളെത്തി തീ അണക്കുകയും ചെയ്തു.അട്ടിമറി സംശയത്തെ തുടര്‍ന്ന് പൊലീസ് സംഘവും സ്ഥലത്തെത്തി. എന്നാൽ ട്രയിനിൻ്റെ ബ്രേക്കര്‍ ജാമായതിനെ തുടര്‍ന്നാണ് തീപ്പൊരി ചിതറി തീപ്പിടുത്തമുണ്ടായതെന്ന് റയിൽവെ എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചതോടെ ട്രെയിനിൽ നിന്നും എടുത്തു ചാടി പരിക്കേറ്റവർക്ക് പ്രാഥമിക ചികിൽസ ഉറപ്പാക്കിയ ശേഷം സര്‍വീസ് വീണ്ടും പുനരാരംഭിച്ചു
Read More » -
Kerala
കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദില്‍ മോഷണം ;പ്രതി പിടിയിൽ
കൊടുങ്ങല്ലൂര്‍: ചേരമാൻ ജുമാമസ്ജിദില്‍ മോഷണം നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്തക്കുന്നം കട്ടതുരുത്ത് സ്വദേശി പല്ലേക്കാട്ട് വിഷ്ണു (27) വിനെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 29ന് പുലര്‍ച്ചെയാണ് ചേരമാൻ പള്ളിയിലെ മഖ്ബറയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ച പണം ഇയാൾ കവര്‍ന്നത്. പള്ളിയുടെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയായിരുന്നു മോഷണം. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
India
സഹോദരിയെ വിവാഹം കഴിക്കണം ;ഉത്തർപ്രദേശിൽ യുവാവ് ഭാര്യയെയും മകളെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു
ലക്നൗ: ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി യുവാവ് ഭാര്യയെയും മകളെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. ലളിത്പൂരിലെ ചന്ദമാരി ഗ്രാമത്തിലാണ് സംഭവം.22കാരിയായ ഭാര്യയെയും ഒരു വയസ്സുകാരിയായ മകളെയും കൊലപ്പെടുത്തിയ സംഭവത്തിൽ നീരജ് കുഷ്വാഹയെ പോലീസ് അറസ്റ്റ് ചെയ്തു മുഖംമൂടിധാരികളായ ആറുപേര്‍ പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ അതിക്രമിച്ച് കയറി തന്‍റെ ഭാര്യയെയും മകളെയും കൊന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. തന്‍റെ വായില്‍ തുണി തിരുകിയ ശേഷം മോഷണ സംഘം പണവും ആഭരണങ്ങളുമായി കടന്നു കളഞ്ഞതായും ഇയാൾ പൊലീസിനോട് പറഞ്ഞു. മൊഴിയില്‍ വൈരുധ്യം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നീരജ് കുറ്റം സമ്മതിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
India
കൊക്കക്കോളയേയും പെപ്സിയേയും മറികടന്ന് മുകേഷ് അംബാനിയുടെ ക്യാംപ കോളയുമായി കരാറൊപ്പിട്ട് ബിസിസിഐ
ന്യൂഡൽഹി: എതിരാളികളായ കൊക്കക്കോളയേയും പെപ്സിക്കോയെയും മറികടന്ന് ബിസിസിഐയുമായി കരാറിലായി മുകേഷ് അംബാനിയുടെ ക്യാംപ കോള. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ശീതളപാനീയ ബ്രാന്‍ഡാണ് ക്യാംപ കോള.ഈ വര്‍ഷം മുതല്‍ രാജ്യത്ത് നടക്കുന്ന എല്ലാ ക്രിക്കറ്റ് പരമ്ബരകളുടെയും ഔദ്യോഗിക സ്‌പോണ്‍സർ ക്യാംപ കോളയാകും 2022 ന്റെ പകുതിയോടെയാണ് പ്യുവര്‍ ഡ്രിങ്ക്സ് ഗ്രൂപ്പില്‍ നിന്ന് 22 കോടി രൂപയ്ക്ക് റിലയന്‍സ് ക്യാംപയെ ഏറ്റെടുക്കുന്നത്.
Read More » -
India
കൃഷ്ണ – ഗോദാവരി തടത്തിൽ മൊത്തം 26 എണ്ണക്കിണറുകള്‍; 45000 ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി
കാക്കിനഡ: ഇന്ത്യൻ പ്രതീക്ഷകളുടെ ഗള്‍ഫായി കൃഷ്ണ – ഗോദാവരി തടം മാറുന്നു. കാക്കിനഡ തീരത്തോട് ചേര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസിയുടെ നേതൃത്വത്തിൽ എണ്ണം ഖനനം തുടങ്ങി.ഇവിടെ നിന്നും പ്രതിദിനം 45000 ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് രാജ്യത്തെ ഭരണകൂടം നേരിടുന്ന വലിയ വെല്ലുവിളിയാണ്.രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ നല്ലൊരു പങ്കും ക്രൂഡ് ഓയില്‍ വാങ്ങാൻ വേണ്ടി ചെലവിടേണ്ട അവസ്ഥയും ഉണ്ട്. കാരണം എണ്ണ-പ്രകൃതി വാതക ആവശ്യത്തിനു വേണ്ടി ഇന്ത്യ വിദേശരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. റഷ്യ, സൗദി അറേബ്യ, ഇറാഖ്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ വരുന്നത്. രാജ്യത്തിന്റെ വലിയ സമ്ബത്ത് തന്നെ വിദേശത്തേക്ക് ഈ എണ്ണക്കച്ചവടം വഴി ഒഴുകുന്നു. എന്നാല്‍, ഭാവിയില്‍ ഇന്ത്യയുടെ ഊര്‍ജ്ജ രംഗത്ത വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇന്ത്യയുടെ ഗള്‍ഫായി ആന്ധ്ര- ആൻഡമാൻ തീരം മാറുമെന്നാണ്…
Read More »