Month: January 2024
-
Kerala
പ്രമുഖ പണ്ഡിതൻ ഫൈസല്‍ ഫൈസി കൂടത്തായി ഇറാഖില്‍ കുഴഞ്ഞുവീണ് മരിച്ചു
താമരശ്ശേരി: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഫൈസല്‍ ഫൈസി കൂടത്തായി (49) ഇറാഖിലെ കൂഫയില്‍ കുഴഞ്ഞുവീണ് മരിച്ചു. സിയാറത് ടൂര്‍ സംഘത്തെ നയിച്ച് ഇറാഖിലെ ബഗ്ദാദില്‍ നിന്ന് കൂഫയിലെത്തിയതായിരുന്നു. മൃതദേഹം കൂഫയില്‍ തന്നെ ഖബറടക്കും. മൂസക്കുട്ടി ഹാജി – ഫാത്വിമ ഹജ്ജുമ്മ ദമ്ബതികളുടെ മകനാണ്. ഭാര്യ: മാരിയത്ത് മടവൂര്‍. മക്കള്‍: മൂസ തുഫൈല്‍, മുഹമ്മദ് ദഖ് വാൻ, ഹനിയ ഇൻസാന, അദ്നാൻസിയ.
Read More » -
Kerala
കൂട്ടംതെറ്റിയ ഭക്തന് ആശ്വാസമായി റാന്നി പോലീസ്
റാന്നി:ആന്ധ്രയിൽ നിന്നെത്തിയ ശബരിമല തീർത്ഥാടക സംഘത്തിൽ നിന്ന് കൂട്ടംതെറ്റിയ ഭക്തന് ആശ്വാസമായി റാന്നി പോലീസ്. വിജയവാഡയിൽ നിന്നെത്തിയ ശബരിമല തീർത്ഥാടകസംഘത്തിൽ നിന്ന് കൂട്ടംതെറ്റിയ ഭക്തനാണ് റാന്നി പോലീസ് തുണയായത്. 15 അംഗ തീർഥാടക സംഘത്തിലെ അംഗമായ മുൻഡിൽ ഹരിയാണ് പമ്പയിൽനിന്ന് കൂട്ടംതെറ്റി റാന്നിയിലെത്തിയത്. മാനസികബുദ്ധിമുട്ടനുഭവിച്ചിരുന്ന തീർഥാടകനാണെന്നു മനസിലാക്കിയ റാന്നി ജനമൈത്രി പോലീസ് ടീം, ആവശ്യമായ വസ്ത്രങ്ങൾ വാങ്ങി നൽകുകയും അങ്ങാടി നാക്കോലിയ്ക്കൽ സീനിയർ സിറ്റിസൺ ഹോമിൽ എത്തിച്ച് താമസവും ഭക്ഷണവും ക്രമീകരിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. ഇദ്ദേഹത്തിന്റെ സഹോദരൻ പിറ്റേ ദിവസം സ്റ്റേഷനിലെത്തി. അദ്ദേഹം കൊണ്ടുവന്ന രേഖകൾ പരിശോധിച്ചശേഷം റാന്നി പോലീസ് ഇരുവരെയും നാട്ടിലേയ്ക്ക് മടക്കി അയച്ചു. #keralapolice
Read More » -
LIFE
ചക്കയ്ക്കുപ്പുണ്ടോ പാടി അവരെത്തി; ഉപ്പിനുപോലും ചക്ക കിട്ടാനില്ലാത്ത അവസ്ഥ !
പറമ്പിൽ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ചക്ക ഇപ്പോൾ വെറും ചക്കയല്ല, വിഐപി പദവിയാണതിന്.സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമെന്ന അഹങ്കാരവും ഇന്ന് ചക്കയ്ക്കുണ്ട്. ഇതോടെ സാധാരണക്കാരന്റെ ഭക്ഷണമായിരുന്ന ചക്ക വിഭവങ്ങൾ ഇപ്പോൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മെനുവിൽ വരെ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ചക്കപ്പുഴുക്കും ചക്കക്കുരു തോരനും കടന്ന് കടല്റ്റിലും ബർഗറിലും പിസയിലുമൊക്കെ എത്തി നിൽക്കുകയാണ് ഇന്ന് നമ്മുടെ ചക്ക. ജനുവരി പുതുവർഷത്തെ ആദ്യ മാസം മാത്രമല്ല ചക്കയുടെയും കൂടി കാലമാണ്. നാട്ടിൻപുറത്തെ തൊടികളിലൊക്കെ ചക്കപ്പഴത്തിന്റെ മദിപ്പിക്കുന്ന ഗന്ധം നിറഞ്ഞു തുടങ്ങുന്നത് ജനുവരിയോടെയാണ്.ഇനിയുള്ള രണ്ടുമൂന്നുമാസം രുചിയുൽസവങ്ങളുടേതാണ്.അതറിയിക്കാൻ ചക്കയ്ക്കുപ്പുണ്ടോ പാടി ചെങ്ങാലി പക്ഷികൾ എത്തിയും കഴിഞ്ഞു.ഇനി ഇടവപ്പാതി തുടങ്ങാതെ അവരീ മണ്ണ് വിട്ടുപോകില്ല. ചക്കപ്പുഴുക്കും ചക്കവരട്ടിയും എല്ലാം മലയാളിക്ക് എന്നും ഗൃഹാതുരത്വത്തിന്റെ പ്രതീകങ്ങളാണ്.അവധിക്ക് നാട്ടിൽവന്നു പോകുമ്പോൾ കണ്ണിമാങ്ങാ അച്ചാറിനും ചമ്മന്തിപ്പൊടിക്കുമൊപ്പം ബാഗിന്റെ ഒരു കോണിലുണ്ടാകും ചക്ക വറ്റലും ചക്ക വരട്ടിയും ഉപ്പേരിയുമൊക്കെ. എന്നാൽ ചക്കയ്ക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും കൊതി തീരെ തിന്നാൻ കിട്ടാനില്ലാത്ത അവസ്ഥയാണിന്നുള്ളത്. വഴിയോരങ്ങളിൽ വിൽപ്പനയ്ക്കിട്ടിട്ടുള്ള ചക്കയ്ക്കാവട്ടെ പൊള്ളുന്ന വിലയും.60…
Read More » -
India
മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി കെജിഎഫ് താരം
കെജിഎഫ് താരം യഷിന്റെ പിറന്നാള്‍ ആഘോഷത്തിനോടനുബന്ധിച്ച് കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ താരം അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെയും ചികിത്സയിലുള്ളവരെയും താരം സന്ദര്‍ശിച്ചു. ഞായറാഴ്ച രാത്രി കര്‍ണാടകയിലെ ഗദക്കിലെ സുരാനഗി എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്‌ചയായിരുന്നു യഷിന്റെ പിറന്നാള്‍. യഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് 25 അടിയോളം ഉയരമുള്ള സ്റ്റീല്‍ഫ്രെയിമില്‍ സ്ഥാപിച്ച കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ മുകളിലുണ്ടായിരുന്ന വൈദ്യുതി ലൈനില്‍ തട്ടി ആറ് പേര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. രണ്ടു പേര്‍ സംഭവ സ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിയില്‍ എത്തിയ ശേഷവുമാണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തന്നെ പൂര്‍ണ ഹൃദയത്തോടെ സ്നേഹിക്കുന്നതാണ് വലിയ കാര്യമെന്നും ജന്മദിനത്തില്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ ഉണ്ടാകുന്നത് വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് യഷ് പറഞ്ഞു. ‘ഇങ്ങനെയല്ല ആരാധന പ്രകടിപ്പിക്കേണ്ടത്. എല്ലാവരോടുമായി പറയുകയാണ്. ദയവായി നിങ്ങളുടെ സ്‌നേഹം ഈ തരത്തില്‍ കാണിക്കരുത്. വലിയ ബാനറുകളോ, അപകടകരമായ സെല്‍ഫികളോ, സിനിമകളിലെ പോലെ…
Read More » -
Sports
അർജ്ജുന അവാർഡ് ഏറ്റുവാങ്ങി മുഹമ്മദ് ഷമി ഉള്‍പ്പെടെയുളള താരങ്ങള്‍
ന്യൂദല്‍ഹി: 2023 ലെ ദേശീയ കായിക, സാഹസിക അവാര്‍ഡുകള്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്തു. രാഷ്‌ട്രപതി ഭവനിലായിരുന്നു ചടങ്ങ്. മലയാളി ലോങ്ജമ്ബ് താരം മുരളി ശ്രീശങ്കര്‍ ഉൾപ്പെടെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങിയത്. ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, ചെസ് താരം ആര്‍ വൈശാലി, അമ്ബെയ്‌ത്ത് താരങ്ങളായ ഓജസ് പ്രവീണ്‍ ഡിയോട്ടലെ, അദിതി ഗോപിചന്ദ് സ്വാമി, ഗോള്‍ഫ് താരം ദിക്ഷാ ദാഗര്‍, കബഡി താരങ്ങളായ പവന്‍ കുമാര്‍, റിതു നേഗി എന്നിവര്‍ക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു. കൂടാതെ, ഹോക്കി താരങ്ങളായ കൃഷന്‍ ബഹദൂര്‍ പഥക്, പി സുശീല ചാനു, ഖോ-ഖോ താരം നസ്രീന്‍, ലോണ്‍ ബൗള്‍സ് താരം പിങ്കി, ഷൂട്ടര്‍മാരായ ഐശ്വരി പ്രതാപ് സിംഗ്, ഇഷ സിംഗ്, സ്‌ക്വാഷ് താരം ഹരീന്ദര്‍ പാല്‍ സിംഗ് സന്ധു, ടേബിള്‍ ടെന്നീസ് താരം അയ്ഹിക മുഖര്‍ജി, ഗുസ്തി താരം സുനില്‍, വുഷു താരം എന്‍ റോഷിബിന ദേവി, കാഴ്ച…
Read More » -
NEWS
കടയിൽ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് , മലയാളി ജീവനക്കാരന് സൗദിയിൽ നാടുകടത്തലും പിഴയും
റിയാദ്:കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് ബഖാലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാരനായ മലയാളിക്ക് നാടുകടത്തലും ആയിരം റിയാല്‍ പിഴയും ശിക്ഷ. അബഹയിലെ ഒരു ബഖാലയില്‍ ജീവനക്കാരനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശാഫിക്കാണ് നാടുകടത്തിലിനോടൊപ്പം പിഴയും ശിക്ഷ ലഭിച്ചത്. ശാഫിക്ക് ആയിരം റിയാല്‍ പിഴയും നാടുകടത്തലും സ്ഥാപന ഉടമയ്ക്ക് 12000 റിയാല്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്.
Read More » -
NEWS
ഒമാനില്‍ കൂട്ടബലാത്സംഗത്തിനിരയായി ഇന്ത്യക്കാരി
മസ്കറ്റ്: ജോലിക്കായി ഒമാനിലെത്തിയ ഇന്ത്യൻ യുവതി കൂട്ടബലാത്സംഗത്തിനിരയായി.ഹൈദരാബാദില്‍ നിന്നുള്ള 29 കാരിയായ യുവതിയാണ് മസ്‌കറ്റില്‍ ജോലി തേടി എത്തിയ ശേഷം കുരുക്കില്‍ അകപ്പെട്ടത്. ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായംതേടി യുവതിയുടെ മാതാവ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നിവേദനം നൽകിയിട്ടുണ്ട്. ഉപജീവനമാര്‍ഗം തേടിയാണ് യുവതി ഒമാനിലെ മസ്‌കറ്റിലേക്ക് വിമാനം കയറുന്നത്. ജോലിചെയ്ത വീട്ടില്‍ നിന്നുള്ള പീഡനങ്ങളും തൊഴിലുടമയുടെ സഹോദരന്റേതുൾപ്പടെയുള്ള ലൈംഗികാതിക്രമങ്ങളും കാരണം ജോലി അവസാനിപ്പിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ രേഖകളില്ലാതെ തെരുവില്‍ കഴിയുകയാണിപ്പോള്‍. ഒമാനിലേക്ക് പോകുന്നതിന് മുൻപ് ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ ഹൗസ്കീപ്പിംഗ് വിഭാഗത്തിൽ ഇവർ ജോലിചെയ്തിരുന്നു. ഈ സമയത്താണ് ഷൗക്കത്ത് എന്ന വിസ ഏജന്റ് യുവതിയെ സമീപിച്ച് ഒമാനിലെ മസ്‌കറ്റില്‍ ജോലി വാഗ്ദാനം ചെയ്യുന്നത്. 2023 ജനുവരി 30ന് വിസിറ്റ് വിസയിലാണ് യുവതി ഒമാനിലേക്ക് പോയത്. ഒമാനില്‍ എത്തിയപ്പോള്‍ നാസര്‍ എന്ന വ്യക്തി അവളെ സ്വീകരിച്ചു. തുടര്‍ന്ന് ഒരാഴ്ചയോളം മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഓഫീസില്‍ പാര്‍പ്പിച്ച് ഇയാൾ പീഡിപ്പിച്ചതായി മാതാവിന്റെ പരാതിയിൽ പറയുന്നു. പിന്നീട്…
Read More » -
Kerala
വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്;പ്രതി കുറ്റക്കാരനെന്ന് കോടതി
തൊടുപുഴ: വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല (44) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2018 ജൂലൈ 30 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തടിയിട്ടപറമ്ബ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അമ്ബുനാട് അന്തിനാട് നിമിഷ തമ്ബിയെയാണ് മോഷണശ്രമത്തിനിടയില്‍ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്. വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷാ തമ്ബിയെ കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും പ്രതി കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. മാറമ്ബിള്ളി എം ഇ എസ് കോളേജ് ബി ബി എ വിദ്യാര്‍ഥിനിയായിരുന്നു നിമിഷാ തമ്ബി. കേസില്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
Read More »

