Month: January 2024

  • Crime

    അങ്കമാലി അര്‍ബന്‍ ബാങ്ക് തട്ടിപ്പ്: ഓവര്‍ഡ്രാഫ്റ്റ് എടുത്തും വായ്പ നല്‍കി, നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തനം

    എറണാകുളം: വായ്പ തട്ടിപ്പ് നടന്ന അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്ക് പ്രവര്‍ത്തിച്ചത് സഹകരണ സംഘം നിയമങ്ങള്‍ കാറ്റില്‍ പറത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന അര്‍ബന്‍ ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ 95 ശതമാനമാണ് നിന്ന് വായ്പയായി നല്‍കിയിരിക്കുന്നത്. സഹകരണ നിയമപ്രകാരം അനുവാദിക്കാവുന്ന വായ്പ നിക്ഷേപത്തിന്റെ 80 ശതമാനമെന്നിരിക്കെ, ഓവര്‍ഡ്രാഫ്റ്റ് എടുത്തും അര്‍ബന്‍ ബാങ്ക് വായ്പ്കള്‍ നല്‍കി. ബാങ്കില്‍ നിന്ന് വായ്പ നല്‍കിയതിന്റെ രേഖകള്‍ മീഡിയവണിന് ലഭിച്ചു. അങ്കമാലി അര്‍ബന്‍ ബാങ്കിലെ ആകെ നിക്ഷേപം 106 കോടി രൂപയാണ്. സഹകരണ സംഘ നിയമപ്രകാരം ഓരോ സഹകരണ സ്ഥാപനത്തിനും വായ്പയായി നല്‍കാവുന്നത് ബാങ്കില്‍ ആകെ ലഭിക്കുന്ന നിക്ഷേപത്തിന്റ 80 ശതമാനമാണ്.എന്നാല്‍ അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയായി നല്‍കിയിരിക്കുന്നത് 102കോടി 38 ലക്ഷം രൂപയാണ്.ഇത് ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ 95 ശതമാനം വരും. നിക്ഷേപത്തിന് പുറമെ ഓവര്‍ ഡ്രാഫ്റ്റ് എടുത്തും അര്‍ബന്‍ ബാങ്ക് വ്യാജ വായ്പകള്‍ നല്‍കിയിട്ടുണ്ടുന്നാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍…

    Read More »
  • Kerala

    ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് തെറിച്ചുവീണ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

    കോട്ടയം: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസില്‍നിന്ന് വീട്ടമ്മ തെറിച്ചുവീണെങ്കിലും കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മാന്നാനം-മെഡിക്കല്‍ കോളേജ് റോഡില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ മാന്നാനം സ്വദേശി കൊച്ചുറാണി കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. മുഖത്താണ് പരിക്കുള്ളത്.   ബസിന്റെ വാതിലിനുസമീപമാണ് കൊച്ചുറാണി നിന്നിരുന്നത്. ഇതിനിടയില്‍ വാതില്‍ തുറന്നുപോവുകയും ഇവര്‍ റോഡിലേക്കുവീഴുകയുമായിരുന്നു.. പിന്നാലെ ഒട്ടേറെ വാഹനങ്ങളുണ്ടായിരുന്നെങ്കിലും ഇടിച്ചില്ല.   കുറച്ചുദൂരം മാറ്റിനിര്‍ത്തിയ ബസില്‍നിന്ന് യാത്രക്കാര്‍ ഓടിയെത്തി. പിന്നാലെ വന്ന ഒരു വാഹനത്തില്‍കയറ്റി കൊച്ചുറാണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • India

    സിപിഎം ‘ഭീകരരുടെ പാര്‍ട്ടി’; സഖ്യത്തില്‍ ഏര്‍പ്പെടില്ല: നിലപാടു വ്യക്തമാക്കി മമത

    കൊല്‍ക്കത്ത: സിപിഎം ‘ഭീകരരുടെ പാര്‍ട്ടി’യെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്നും മമത വ്യക്തമാക്കി. ചൊവ്വാഴ്ച സൗത്ത് 24 പര്‍ഗാനാസിലെ ജയ്നഗറില്‍ സര്‍ക്കാര്‍ പരിപാടിയിലാണ് മമത ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണ് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും. ”ഭീകര പാര്‍ട്ടിയായ സിപിഎം ബിജെപിയെ സഹായിക്കുകയാണ്. 34 വര്‍ഷം അത് ജനങ്ങളുടെ മനസ്സുകൊണ്ട് കളിച്ചു. ഇന്ന് അവര്‍ ക്യാമറയ്ക്ക് മുന്നില്‍ ഇരുന്നു സംസാരിക്കുന്നു. 34 വര്‍ഷം അവര്‍ അധികാരത്തിലിരുന്നപ്പോള്‍ എന്താണ് ചെയ്തത്?. ആളുകള്‍ക്ക് എത്ര അലവന്‍സ് ലഭിച്ചു?. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ 20,000-ത്തിലധികം ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. അവരുടെ ഭരണകാലത്ത് ജനങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല” മമത പറഞ്ഞു. ബിജെപിക്കും സിപിഎമ്മിനുമെതിരെയാണ് തന്റെ പോരാട്ടമെന്നും മമത വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ മൂന്ന് പാര്‍ട്ടികള്‍ക്കും ഒരു…

    Read More »
  • Kerala

    പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേയ്ക്ക്

    തൃശൂർ:പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേയ്ക്ക്. ഈ മാസം 16, 17 തീയതികളില്‍ അദ്ദേഹം കേരളത്തില്‍ എത്തും. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേയ്ക്ക് വരുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയില്‍ പ്രധാനമന്ത്രി റോഡ്ഷോ നടത്തും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിലെത്തി ക്ഷേത്രദര്‍ശനം നടത്തിയ ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും  പങ്കെടുക്കും.   സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയും മാവേലിക്കര സ്വദേശി ശ്രേയസ് മോഹനുമായുള്ള വിവാഹത്തില്‍ പങ്കെടുക്കാനായി മോദി 8.45ന് കല്യാണ മണ്ഡപത്തിലെത്തും. പത്ത് മണിയോടെ കൊച്ചിയില്‍ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ച ശേഷം തിരികെ ഡല്‍ഹിയിലേയ്ക്ക് മടങ്ങും.

    Read More »
  • Crime

    നാലുവയസുകാരനെ കൊലപ്പെടുത്തിയത് തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച്; കൈ ഞരമ്പ് മുറിച്ച് സുചന ആത്മഹത്യയ്ക്ക് ശ്രമിച്ചു

    ബംഗളൂരു: ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനാണ് സുചന ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. അപ്പാര്‍ട്ട്മെന്റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് സുചന സമ്മതിച്ചു. ഭര്‍ത്താവുമായുള്ള വേര്‍പിരിയലിന്റെ പിരിമുറുക്കവും കുട്ടിയുടെ സംരക്ഷണത്തിനായുള്ള പോരാട്ടവും അടക്കമുള്ള കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്മെന്റിലെ കിടക്കയിലെ പുതപ്പില്‍ ജീവനക്കാരന്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് 39കാരി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ശ്വാസം മുട്ടിയാണ് മരണമെന്ന് കുട്ടിയുടെ ഓട്ടോപ്സി റിപ്പോര്‍ട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. കോടതിയില്‍ ഹാജരാക്കിയ സുചനയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സുചനയുടെ ഭര്‍ത്താവ് വെങ്കട്ട് ഇന്ത്യയിലെത്തി. ചിത്രദുര്‍ഗയിലെ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സുചന. ഇവരുടെ വിവാഹമോചനക്കേസ് അതിന്റെ…

    Read More »
  • NEWS

    ഇസ്രായേലിന് സപ്പോർട്ട് നൽകുമ്പോഴും പാലസ്തീൻ ജനതയെ കൈവിടാതെ ഇന്ത്യ

    ന്യൂഡൽഹി: ഇസ്രായേല്‍- ഹമാസ് യുദ്ധത്തില്‍ ഇന്ത്യയെടുത്ത നിലപാട് ശക്തം.സംഘര്‍ഷ ബാധിത മേഖലകളിലെ ജനങ്ങള്‍ക്ക് ഇന്ത്യ നല്‍കിയത് 70 ടണ്‍ അവശ്യവസ്തുക്കളാണ്. ഇസ്രായേലിനും പാലസ്തീനും സാമ്ബത്തികമായും അല്ലാതെയും ഇന്ത്യ സഹയാങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. ഇരു രാജ്യങ്ങളിലെ നേതാക്കളുമായി സമാധാനം നിലര്‍നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പലതവണ ഇന്ത്യ നടത്തുകയും ചെയ്തിരുന്നു. ” ഇസ്രായേലും ഹമാസും തമ്മില്‍ നടന്നുക്കൊണ്ടിരിക്കുന്ന സംഘര്‍ഷം സാധാരണക്കാരായ ജനങ്ങളെയാണ് ബാധിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി ജനങ്ങളുടെ ജീവൻ പൊലിഞ്ഞു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ ഇതുവരെ 70 ടണ്‍ അവശ്യവസ്തുക്കള്‍ നല്‍കി. യുദ്ധമുണ്ടാകുന്നത് തടയുകയാണ് പ്രധാനം. സമാധാനവും സുസ്ഥിരതയും വേഗത്തില്‍ പുന: സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കണം. ഇന്ത്യ അതിനായി ശ്രമിക്കുന്നു. സംവാദത്തിലൂടെയും നയതന്ത്ര ചര്‍ച്ചകളിലൂടെയും യുദ്ധത്തിന് പരിഹാരം കാണുകയെന്നതാണ് മുന്നിലുള്ള വഴി”-  ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് പറഞ്ഞു യുഎന്നിലെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു രുചിര.

    Read More »
  • Kerala

    കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ ഭൂഗര്‍ഭ പാതയും പരിഗണനയില്‍

    കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ ഭൂഗര്‍ഭ പാതയും പരിഗണനയില്‍. ആലുവ മുതല്‍ അങ്കമാലി വരെയാണ് മൂന്നാം ഘട്ടം. അങ്കമാലിയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഒരു ഉപപാതയുണ്ട്. വിമാനത്താവളത്തില്‍ (സിയാല്‍) അവസാനിക്കുന്ന ഈ പാതയിലെ ഒടുവിലെ സ്‌റ്റേഷൻ ഭൂഗര്‍ഭ സ്റ്റേഷനായി നിര്‍മ്മിക്കാനാണ് കെ.എം.ആ‌ര്‍.എല്‍ തീരുമാനം. സര്‍ക്കാരിന്റെ പരിഗണനയിലുള്ള മൂന്നാം ഘട്ട പദ്ധതിയിലെ ഏറ്റവും വലിയ സ്‌റ്റേഷനായിരിക്കും സിയാലിലേത്. വിമാനത്താവളത്തിന്റെ സ്ഥലം നഷ്ടപ്പെടാത്തവിധം സ്റ്റേഷൻ നിര്‍മ്മിക്കണമെന്ന സിയാലിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് ഭൂഗര്‍ഭ സ്റ്റേഷൻ നിര്‍മ്മിക്കാൻ തീരുമാനിച്ചതെന്ന് സി.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നടപടികളും വേഗത്തില്‍ പുരോഗമിക്കുകയാണ്. 82.50 ശതമാനം ഭൂമി ഏറ്റെടുക്കല്‍ ഇതിനകം പൂര്‍ത്തിയായി. മാര്‍ച്ച്‌ 31 മുമ്ബ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കും. 2.5 കി.മി. സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡും പാലാരിവട്ടം കുന്നുപുറം പദ്ധതി പ്രദേശത്തെ ജോലികളും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടം രണ്ട് വര്‍ഷത്തികം പൂര്‍ത്തിയാക്കായാണ് കെ.എം.ആര്‍.എല്‍…

    Read More »
  • Crime

    കാണാതായ യുവതി വനത്തിനോട് ചേര്‍ന്ന ആളൊഴിഞ്ഞ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; കൊലപതാകത്തിനുശേഷം ആത്മഹത്യയ്ക്കു പ്ലാനിട്ടെന്ന് കാമുകന്‍

    തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ യുവതിയെ വനത്തിനോടു ചേര്‍ന്ന ആളൊഴിഞ്ഞ വീട്ടില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ടോടെ സമീപത്തെ ഊരായ കല്ലന്‍കുടി ഊറാന്‍മൂട്ടിലെ വീട്ടില്‍ കണ്ടത്. കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന കാമുകന്‍ അച്ചു(24)വിനെ പാലോട് പനയമുട്ടത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്നു പറഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ വീട്ടില്‍നിന്നു പോയ സുനില വൈകിട്ടായിട്ടും മടങ്ങിവന്നില്ല. തുടര്‍ന്ന് സുനിലയുടെ മാതാപിതാക്കളും ഭര്‍ത്താവ് സിബിയും പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കല്ലന്‍കുടിയിലെ വീട്ടില്‍നിന്നു കണ്ടെത്തിയത്. ഇതിനിടെ, പനയമുട്ടത്തുെവച്ച് സംശയാസ്പദമായ രീതിയില്‍ കണ്ട അച്ചുവിനെ പാലോട് പോലീസ് ചോദ്യംചെയ്തതില്‍നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചതായും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും അച്ചു പോലീസിനോടു പറഞ്ഞു. ഇയാളെ വിതുര പോലീസിനു കൈമാറി.

    Read More »
  • India

    ഓ വേണ്ട!!! മാലദ്വീപ് പ്രസിഡന്റിന്റെ സന്ദര്‍ശനം; താല്‍പര്യം പ്രകടിപ്പിക്കാതെ ഇന്ത്യ

    ന്യൂഡല്‍ഹി: മാലദ്വീപ് പ്രസിഡന്റിന്റെ സന്ദര്‍ശനം സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഇന്ത്യ. തെരഞ്ഞെടുപ്പിന് മുന്‍പ് സന്ദര്‍ശനത്തിന് അനുമതി നല്‍കാനാണ് സാധ്യത. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാസന്ദര്‍ശനത്തിന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ് താല്‍പര്യം അറിയിച്ചിരുന്നു. മാലദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ ഇന്ത്യയില്‍ നിന്നായിരിക്കെ മുയിസിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിമാരുടെ പരാമര്‍ശത്തിന് പിന്നാലെ മാലദ്വീപിനെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി ഇന്ത്യയിലെ വിനോദസഞ്ചാരികള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം ബഹിഷ്‌കരണ ക്യാമ്പയിന്‍ ശക്തമാകുന്നതിനിടെയാണ് മാലദ്വീപ് പ്രസിഡന്റിന്റെ ഇടപെടല്‍. സഞ്ചാരികളുടെ എന്നതില്‍ കുറവ് വരുമെന്ന ആശങ്ക മാലിദ്വീപിലെ പ്രതിപക്ഷ പാര്‍ട്ടികളും അറിയിച്ചിരുന്നു. മുഹമ്മദ് മുയിസ് ചൈനയിലേക്ക് പോയതിന് പിന്നാലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. കൂടാതെ ചൈനയുമായുള്ള വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുകയും രണ്ടു രാജ്യങ്ങള്‍ക്കിടയിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുകയുമായിരുന്നു മുയിസ്. ശേഷം ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് മുയിസ് നിലപാടില്‍ അയവ് വരുത്തിയിരിക്കുന്നത്. ടൂറിസം മേഖലക്ക് പുറമെ…

    Read More »
  • Crime

    അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വര്‍ഷത്തിനുശേഷം പിടിയില്‍; കൊടുംഭീകരന്‍ കുടുങ്ങിയത് കണ്ണൂരില്‍

    കണ്ണൂര്‍:  ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂരില്‍ പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) സവാദിനെ പിടികൂടിയത്. കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയില്‍ നിന്നു സവാദ് ബംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍, 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയര്‍ത്തിയത്. 54 പ്രതികളുള്ള കേസില്‍ മറ്റുപ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കി. ഒന്നാംഘട്ടത്തില്‍ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു. സവാദിനെ വിദേശത്തു കണ്ടതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍ഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. നയതന്ത്രപാഴ്‌സല്‍…

    Read More »
Back to top button
error: