തൃശൂർ:പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേയ്ക്ക്. ഈ മാസം 16, 17 തീയതികളില്‍ അദ്ദേഹം കേരളത്തില്‍ എത്തും.
നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേയ്ക്ക് വരുന്നത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയില്‍ പ്രധാനമന്ത്രി റോഡ്ഷോ നടത്തും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിലെത്തി ക്ഷേത്രദര്‍ശനം നടത്തിയ ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും പങ്കെടുക്കും.
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയും മാവേലിക്കര സ്വദേശി ശ്രേയസ് മോഹനുമായുള്ള വിവാഹത്തില്‍ പങ്കെടുക്കാനായി മോദി 8.45ന് കല്യാണ മണ്ഡപത്തിലെത്തും. പത്ത് മണിയോടെ കൊച്ചിയില്‍ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ച ശേഷം തിരികെ ഡല്‍ഹിയിലേയ്ക്ക് മടങ്ങും.