പാലക്കാട്: തീപ്പെട്ടിക്കമ്ബനിയിലെ പണിക്കിടെ മരം മുറിക്കുന്ന ബ്ലേഡ് പൊട്ടി ദേഹത്തു പതിച്ച് തൊഴിലാളി മരിച്ചു.
നെന്മേനി വലിയവീട്ടില്‍ ഗുരുവായൂരപ്പനാണ് (49) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ഊട്ടറ ആലമ്ബള്ളം റോഡിലുള്ള ആര്.സി.എം. ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്.
ഫാക്ടറിയിലെ മരം കീറുന്ന യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ബ്ലേഡിന്റെ ഭാഗം പൊട്ടി ഗുരുവായൂരപ്പെന്റ ഇടതുതോളില്‍ തട്ടുകയായിരുന്നു. കൈയുള്‍പ്പെടെ തോളിന്റെ ഒരു ഭാഗം ശരീരത്തില്‍നിന്നു അറ്റുപോയ നിലയില്‍ രക്തം വാര്‍ന്നുകിടന്ന ഗുരുവായൂരപ്പനെ ഉടൻ പാലക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.