IndiaNEWS

ഉത്തർപ്രദേശിൽ 5 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

ലക്നൗ:യുപിയിലെ അമോറയില്‍  ഒരു വീട്ടിലെ അഞ്ച് കുഞ്ഞുങ്ങള്‍  മരിച്ച നിലയില്‍. കല്‍ക്കരി ഹീറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച്‌ ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചത്.

മരിച്ച അഞ്ച് കുഞ്ഞുങ്ങളും ഒരു വീട്ടിലെ അംഗങ്ങളാണ്. മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. 2 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അടച്ചിട്ട മുറിയില്‍ ഓക്സിജൻ കുറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇവര്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട് തുറക്കാതെ വന്നതോടെയാണ് നാട്ടുകാരെത്തി വീട് പൊളിച്ച്‌ അകത്തു കടന്നത്.

Signature-ad

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നതിനാൽ പലരും ഹീറ്ററുകളും മറ്റും കത്തിച്ചു വച്ചാണ് കിടന്നുറങ്ങുന്നത്.കഴിഞ്ഞ വർഷവും സമാനമായ രീതിയിലുള്ള അപകടങ്ങൾ ഇവിടെ നടന്നിരുന്നു.

Back to top button
error: