IndiaNEWS

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദിൽ പ്രഖ്യാപിച്ച്‌ ലുലു ഗ്രൂപ്പ്

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഖ്യാപിച്ച്‌ ലുലു ഗ്രൂപ്പ്.

4000 കോടി രൂപ ചെലവില്‍ അഹമ്മദാബാദിലാണ് യു എ ഇയിലെ അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. നിര്‍ദിഷ്ട ഷോപ്പിംഗ് മാളിന്റെ നിര്‍മ്മാണം 2024 ല്‍ തന്നെ ആരംഭിക്കും.

Signature-ad

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വൈബ്രന്റ് ഗുജറാത്തിലെ യുഎഇ സ്റ്റാളില്‍ ഷോപ്പിംഗ് മാളിന്റെ ഒരു മിനിയേച്ചര്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.

നിലവില്‍, കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ലഖ്നൗ, കോയമ്ബത്തൂര്‍, ഹൈദരാബാദ് എന്നീ ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ ലുലു ഗ്രൂപ്പിന് മാളുകളുണ്ട്. യു എ ഇയിലെ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ റീട്ടെയില്‍ വ്യവസായത്തിലെ ട്രെന്‍ഡ്സെറ്റര്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ലുലു ഗ്രൂപ്പ് 250-ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നു.

കൂടാതെ ജിസിസി, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ഉടനീളമുള്ള ഷോപ്പര്‍മാര്‍ക്കിടയില്‍ ലുലു ഗ്രൂപ്പ് ജനപ്രിയമാണ്. ലുലു ഗ്രൂപ്പില്‍ 42 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 65,000-ത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നു, കൂടാതെ ആഗോളതലത്തില്‍ 8 ബില്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുമുണ്ട്.

Back to top button
error: