CareersTRENDING

കേരള പൊലിസില്‍ സ്ഥിര ജോലി നേടാം; 11,0300 വര ശമ്ബളം

കേരള പൊലിസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീണ്ടും അവസരം. കേരള പൊലിസിന്റെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് സയന്റിഫിക് ഓഫീസര്‍ തസ്തികയിലേക്കാണ് നിയമനം.

ഫിസിക്കല്‍ ടെസ്റ്റ് ഇല്ലാതെ തന്നെ നേരിട്ട് പരീക്ഷയെഴുതി ജോലി നേടാമെന്നതാണ് ഈ റിക്രൂട്ട്‌മെന്റിന്റെ പ്രത്യേകത.

ജനുവരി 31നാണ് അവസാന തീയതി.

Signature-ad

തസ്തിക& ഒഴിവ്
കേരള പൊലിസ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് സയന്റിഫിക് ഓഫീസര്‍ നിയമനം.

സയന്റിഫിക് ഓഫീസര്‍ (കെമിസ്ട്രി), സയന്റിഫിക് ഓഫീസര്‍ (ബയോളജി), സയന്റിഫിക് ഓഫീസര്‍ (ഡോക്യുമെന്റ്‌സ്), സയന്റിഫിക് ഓഫീസര്‍ (ഫിസിക്‌സ്) എന്നീ തസ്തികകളിലേക്ക് കേരളത്തിലുടനീളം ഒഴിവുകളുണ്ട്.20 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് ജോലിക്കായി അപേക്ഷിക്കാനാവുക

ശമ്ബളം
സയന്റിഫിക് ഓഫീസര്‍ (കെമിസ്ട്രി): 51400 – 110,300 രൂപ.

സയന്റിഫിക് ഓഫീസര്‍ (ബയോളജി): 51400 – 110,300 രൂപ.

സയന്റിഫിക് ഓഫീസര്‍ (ഡോക്യുമെന്റ്‌സ്): 51400 – 110,300 രൂപ.

സയന്റിഫിക് ഓഫീസര്‍ (ഫിസിക്‌സ്): 51400 – 110,300 രൂപ.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ (https://www.keralapsc.gov.in/,https://thulasi.psc.kerala.gov.in/thulasi/ അപേക്ഷിക്കാവുന്നതാണ്

Back to top button
error: