KeralaNEWS

”ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്”

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ വിശദീകരണവുമായി എംടി. ‘ ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്. ‘എന്നായിരുന്നു എംടിയുടെ പ്രതികരണം.

എംടിയുടെ വിശദീകരണം എഴുത്തുകാരന്‍ എന്‍ ഇ സുധീര്‍ ആണ് സമൂഹമാധ്യമക്കുറിപ്പിലൂടെ പുറത്തു വിട്ടത്. ഉദ്ഘാടന വേദിയില്‍ ചിലതു പറയുമെന്ന് എംടി സൂചിപ്പിച്ചിരുന്നെങ്കിലും, അത് ഇത്ര കനപ്പെട്ട രാഷ്ട്രീയവിമര്‍ശനമാകുമെന്ന് കരുതിയിരുന്നില്ലെന്നും എന്‍ ഇ സുധീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Signature-ad

കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നലെ വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ നാളെ KLF ഉദ്ഘാടന വേദിയില്‍ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമര്‍ശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോള്‍ ഞങ്ങള്‍ അതെപ്പറ്റി സംസാരിച്ചു.
എംടി എന്നോട് പറഞ്ഞത് ഇതാണ്.
‘ ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല . ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്. ‘
തന്റെ കാലത്തെ രാഷ്ട്രീയയാഥാര്‍ത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു
എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു.
ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.

 

Back to top button
error: