IndiaNEWS

കല്യാണ്‍ ജൂവലേഴ്‌സിന്റെ 250-ാം ഷോറൂം അയോധ്യയില്‍; ഉദ്ഘാടനം ഫെബ്രുവരി 9ന്

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സിന്റെ ആഗോളതലത്തിലെ 250-ാം ഷോറൂം അയോധ്യയില്‍ ഫെബ്രുവരി 9ന് ബോളിവുഡ് ഇതിഹാസവും കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയ്ക്കു പുറമെയുള്ള വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ വിപണിവിഹിതം സ്വന്തമാക്കുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണു പുതിയ ഷോറൂം തുറക്കുന്നത്.

ശക്തമായ ബിസിനസ് സാധ്യതകളുള്ള അയോധ്യയില്‍ ഷോറൂമിന് തുടക്കം കുറിക്കുന്നതില്‍ സന്തോഷമുണ്ടെന്നു കല്യാണ്‍ ജൂവലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദക്ഷിണേന്ത്യ ഇതര വിപണികളില്‍, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍, സാന്നിധ്യം വ്യാപിപ്പിക്കുന്നതിനു പരിശ്രമിച്ചു വരികയായിരുന്നു. തികച്ചും പ്രാദേശികമായ സമീപനത്തിലൂടെ കല്യാണ്‍ ജൂവലേഴ്‌സിന് ഇന്ത്യയുടെ ദേശീയ-പ്രാദേശിക ജൂവലര്‍ എന്ന സ്ഥാനം നേടിയെടുക്കാനായി. വിപുലീകരണം കമ്പനിയുടെ അടുത്തഘട്ട വളര്‍ച്ചയ്ക്കു സഹായകമാകുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

Signature-ad

അതേസമയം, ജനുവരി 22ന് അയോധ്യയില്‍ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ ബോളിവുഡിലേതടക്കം സെലിബ്രിറ്റികളെ ക്ഷണിക്കുന്നത് തുടരുകയാണ്. അക്ഷയ് കുമാര്‍, കങ്കണ റണൗത്ത്, ടൈഗര്‍ ഷറോഫ്, ജാക്കി ഷറോഫ്, ഹരിഹരന്‍, രജനികാന്ത്, അമിതാഭ് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, രണ്‍ദീപ് ഹൂഡ തുടങ്ങിയവര്‍ക്കെല്ലാം ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുമെന്ന് പലരും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ ചടങ്ങിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടന്‍ അഭിഷേക് ബച്ചന്‍. ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, ക്ഷേത്രം എങ്ങനെ നിര്‍മിച്ചുവെന്ന് കാണാനും അനുഗ്രഹം തേടാനുമുള്ള ആവേശത്തിലാണ് താന്‍ എന്നാണ് അഭിഷേക് പ്രതികരിച്ചത്.

 

Back to top button
error: