KeralaNEWS

അടൂരിൽ തീപ്പൊള്ളലേറ്റ യുവതി മരിച്ചു: ഭര്‍ത്താവിനെതിരേ  ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് പോലീസ്

പത്തനംതിട്ട: അടൂരിൽ തീപ്പൊള്ളലേറ്റ യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനെതിരേ  ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു.

കലയപുരം താന്നിമൂട്ടില്‍ വീട്ടില്‍ ക്രിസ്തുദാസിന്റേയും ഷൈനിയുടേയും മകള്‍ പ്രിൻസിദാസ്(20) ആണ് മരിച്ചത്.

ഇവരുടെ ഭർത്താവ് പെരിങ്ങനാട് അമ്മൂമപ്പാറ തേക്കു വിളയില്‍ ടോണിയുടെ പേരില്‍ അടൂര്‍ പൊലീസാണ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തത്. ഡിസംബര്‍ 31ന് പുലര്‍ച്ചെ ഒന്നിന് പെരിങ്ങനാട് ടോണിയുടെ വീട്ടില്‍ വച്ചാണ് പ്രിൻസിക്ക് തീപ്പൊള്ളലേല്‍ക്കുന്നത്.

Signature-ad

തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശു പത്രിയില്‍ എത്തിച്ചെങ്കിലും 80 ശതമാനം പൊള്ളല്‍ ഏറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് പ്രിൻസി മരിക്കുന്നത്. ഇവര്‍ക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുമുണ്ട്.

Back to top button
error: