KeralaNEWS

കൊച്ചിന്‍ ഷിപ് യാര്‍ഡ് കുതിക്കുന്നു ;മൂല്യം 20000 കോടി

കൊച്ചി: പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്. ഇക്കഴിഞ്ഞ ദിവസം കൊച്ചിന്‍ കപ്പല്‍ശാലയുടെ വിപണിമൂല്യം 20,000 കോടിയിലെത്തി.

ഇതോടെ റിലയന്‍സ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി തുടങ്ങിയ രാജ്യത്തെ വിപണിമൂല്യമുള്ള 300 കമ്ബനികളുടെ പട്ടികയിലേക്ക് കൊച്ചി ഷിപ്പ് യാര്‍ഡും കടക്കുകയാണ്.

ഇതിന് പുറമേ ജനവരി 17ന് രാവിലെ 10.30ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ രാജ്യത്തിന് തന്നെ പ്രതീക്ഷയുണര്‍ത്തുന്ന രണ്ട് പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതില്‍ ഒന്ന് അന്താരാഷ്‌ട്ര കപ്പല്‍ അറ്റകുറ്റപ്പണി യാർഡിന്റെ ഉദ്ഘാടനമാണ്. ഇതോടെ അമേരിക്ക ഉള്‍പ്പെടെയുള്ള  രാജ്യങ്ങളിലെ  കപ്പലുകളുടെ അറ്റകുറ്റപ്പണി കൊച്ചി കപ്പല്‍ശാല ഏറ്റെടുക്കും. വില്ലിംഗ്ടണ്‍ ദ്വീപിലാണ് വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം.

Signature-ad

 ഏകദേശം 82 ഷിപ്പുകള്‍ ഇവിടെ അറ്റകുറ്റപ്പണി ചെയ്യാനാവും.അടുത്തിടെ ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 488 കോടിയുടെ ഓര്‍ഡര്‍ ആണ് കൊച്ചിന്‍ ഷിപ് യാര്‍ഡിന് ലഭിച്ചത്.

കൊച്ചിന്‍ ഷിപ് യാര‍്ഡിന്റെ ഡ്രൈഡോക്കിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി മോദി അന്നുതന്നെ  ഉദ്ഘാടനം ചെയ്യും.ഇന്ത്യയിലെ തന്നെ വലിയ ഡ്രൈഡോക്കുകളില്‍ ഒന്നാണ് ഇത്. കൊച്ചിന്‍ കപ്പല്‍ ശാലയില്‍ ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ ഡ്രൈഡോക്ക് രവിപുരം കാമ്ബസിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഡ്രൈഡോക്കും അന്താരാഷ്‌ട്ര റിപ്പയര്‍ കേന്ദ്രവും ചേരുമ്ബോള്‍ കൊച്ചിന്‍ ഷിപ് യാര്‍ഡ് ലോകത്തിലെ എല്ലാ സൗകര്യവും ഒരിടത്ത് ലഭിക്കുന്ന മാരിടൈം ഹബ്ബായി മാറും എന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ തീരത്തടുക്കുന്ന ഏത് തരം കപ്പലുകളും ഇതോടെ റിപ്പയര്‍ ചെയ്യാന്‍ ഇവിടെ സാധിക്കും.

Back to top button
error: