കൊട്ടാരക്കര ഗവണ്‍മെന്റ് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയായിരുന്നു ആക്രമം.
റോഡുവക്കിലെ ഒരു പോസ്റ്റില്‍ അവശയായി ചാരി ഇരിക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടത് നാട്ടുകാര്‍ പെണ്‍കുട്ടിയോട് കാര്യം തിരക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അവിടെവച്ചാണ് തന്നെ ഒരുസംഘം ആക്രമിച്ചെന്നും തലയ്ക്കടിയേറ്റെന്നും ആഭരണങ്ങൾ നഷ്ടമായെന്നും പെണ്‍കുട്ടി പറഞ്ഞത്.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
അടുത്തിടെയാണ് കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വൻ തുക മോചനദ്രവ്യമാവശ്യപ്പെട്ട സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചത്. തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേന്ന് പെണ്‍കുട്ടിയെ ഉപേഷിച്ചനിലയില്‍ കണ്ടെത്തുകയായിരന്നു. കേസില്‍ കൊല്ലം സ്വദേശികളായ അച്ഛനും അമ്മയും മകളുമാണ് അറസ്റ്റിലായത്. കടം വീട്ടാനുള്ള പണം കണ്ടെത്താനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചതെന്നാണ് പ്രതികള്‍ മൊഴിനല്‍കിയത്.