KeralaNEWS

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  കുഴഞ്ഞു വീണു മരിച്ചു

        കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇടക്കുളങ്ങര, മണ്ണേൽ വീട്ടിൽ, സലിം മണ്ണേൽ (60) യോഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. പാലോലിക്കുളങ്ങര ജമാ അത്ത് പ്രസിഡൻ്റ് കൂടിയായ സലിം ഇന്ന് (വെള്ളി) വൈകിട്ട് ജമാഅത്ത് യോഗത്തിൽ പങ്കെടുത്ത് കൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ: ഷീജ സലിം ,മക്കൾ: സജിൽ (കോൺട്രാക്ടർ ), വിജിൽ (ഗൾഫ്) മരുമക്കൾ: ശബ്ന, തസ്നി

Back to top button
error: