IndiaNEWS

‘ഇന്ത്യാ’ മുന്നണിയെ ഖാര്‍ഗെ നയിക്കും; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ ചെയര്‍പേഴ്‌സാണായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തു. ഇക്കാര്യം മുന്നണി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസ്സില്‍ നിന്നുള്ള ആരെങ്കിലും വേണം ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കെന്ന് യോഗം നിര്‍ദ്ദേശിച്ചതായാണ് വിവരം.

ഏറെനാളായി ഈ വിഷയത്തില്‍ ആലോചനകള്‍ നടന്നുവരികയായിരുന്നു. ഇന്ത്യാ മുന്നണിയുടെ കഴിഞ്ഞമാസത്തെ യോഗത്തില്‍ മമതാ ബാനര്‍ജിയും അര്‍വിന്ദ് കെജ്രിവാളും ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെ കണ്‍വീനറായി നിതീഷിനെ നിയോഗിക്കണമെന്ന ആവശ്യവുമുയര്‍ന്നു. എന്നാല്‍, ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് താനില്ലെന്ന് നിതീഷ് പ്രസ്താവിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Signature-ad

ഇന്നത്തെ യോഗത്തില്‍ ഉദ്ധവ് താക്കറെ, മമതാ ബാനര്‍ജി എന്നീ നേതാക്കള്‍ പങ്കെടുക്കുകയുണ്ടായില്ല. വളരെ പെട്ടെന്ന് വിളിച്ചു ചേര്‍ത്തതിനാലാണ് മമതാ ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് യോഗത്തെക്കുറിച്ച് മമതയെ അറിയിക്കുന്നത്. നേരത്തേ തന്നെ നിശ്ചയിച്ച ചില കാര്യങ്ങള്‍ ഉള്ളതിനാല്‍ മമത പങ്കെടുത്തില്ല.

സൂം പ്ലാറ്റ്‌ഫോമിലാണ് യോഗം ചേര്‍ന്നത്. ഇന്ന് രാവിലെ 11.30ഓടെ യോഗം തുടങ്ങി. സീറ്റ് പങ്കിടല്‍ സംബന്ധിച്ച് പല സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സീറ്റ് പങ്കിടല്‍ വലിയ പ്രശ്‌നമായിത്തുടങ്ങിയിട്ടുണ്ട്. ഇന്നത്തെ യോഗം സീറ്റ് പങ്കിടല്‍ ചര്‍ച്ചകളിലേക്കുള്ള ആദ്യ നീക്കമായി വിലയിരുത്താവുന്നതാണ്.

 

Back to top button
error: