KeralaNEWS

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു സൗകര്യമൊരുക്കാമെന്നു വാഗ്ദാനം ചെയ്ത് ഭക്തരുടെ പക്കല്‍നിന്നു പണം തട്ടിയയാള്‍ അറസ്റ്റില്‍. മണക്കാട് കടിയപട്ടണം ലെയ്ന്‍ സീതനിവാസില്‍ ശരവണന്‍(33) ആണ് അറസ്റ്റിലായത്. ഇരുപതിലധികം ഭക്തരില്‍നിന്ന് വി.ഐ.പി. ദര്‍ശനം നടത്തിക്കൊടുക്കാമെന്നു വാഗ്ദാനംചെയ്ത് ഇയാള്‍ 11500 രൂപ തട്ടിച്ചെടുത്തു. ഭക്തരാണ് ഫോര്‍ട്ട് പോലീസില്‍ പരാതി നല്‍കിയത്.

ഇയാള്‍ ക്ഷേത്രത്തില്‍ മുന്‍പ് ദിവസവേതനത്തില്‍ താത്കാലികജോലി ചെയ്തിരുന്നു. അന്നും ഇയാള്‍ക്കെതിരേ പണംവാങ്ങി ദര്‍ശനം നടത്തിക്കൊടുക്കുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഇതോടെയാണ് ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. മലേഷ്യയിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇവിടെയെത്തിയശേഷം തട്ടിപ്പു വീണ്ടും തുടരുകയായിരുന്നു.

Signature-ad

 

Back to top button
error: