തിരുവനന്തപുരം: മഴ മാറിയതോടെ സംസ്ഥാനത്ത് പകല്‍ സമയത്ത് ചൂടേറുന്നു. കഴിഞ്ഞ ദിവസം പകല്‍ സമയത്തെ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.
36. 2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ കോട്ടയത്തും ആലപ്പുഴയിലും 35 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. കൊച്ചിയിലും കോഴിക്കോടും താപനില 34 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മേലെയാണ് രേഖപ്പെടുത്തുന്നത്. അതേസമയം രാത്രി കാലങ്ങളില്‍ താപനില 21 ഡിഗ്രി മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.
സാധാരണ ലഭിക്കുന്നതിനെക്കാള്‍ അധിക മഴയാണ് സംസ്ഥാനത്ത്. ഇത്തവണ ലഭിച്ചത്. നാളെയോടെ തുലാവര്‍ഷം പൂര്‍ണമായും കേരളത്തിൽ നിന്നും പിൻവാങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതോടെ തെലങ്കാന മുതല്‍ ലക്ഷദ്വീപ് വരെ മഴയുടെ അളവില്‍ കുറവുണ്ടാകുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.