താൻ റബര്‍ സ്റ്റാമ്ബല്ലെന്നും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുക കൂടിയാണ് തന്‍റെ കടമയാണെന്നും പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ജില്ലയിലെ യാത്രയിലുടനീളം ശക്തമായ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രതിഷേധമാണ് അദ്ദേഹത്തിനെതിരെയുണ്ടായത്.
രാവിലെ പത്തു മണിയോടെ ആലുവയില്‍നിന്നാണ് ഗവര്‍ണര്‍ ഇടുക്കിയിലേക്കു പുറപ്പെട്ടത്. 11 മണിയോടെ പരിപാടി നടക്കുന്ന തൊടുപുഴയിലെത്തി. ഇങ്ങോട്ടുള്ള വഴിയിലുടനീളം ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തില്‍ വലിയ തോതില്‍ പ്രതിഷേധമുണ്ടായി. പലയിടത്തും അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രയോഗവുമുണ്ടായി.
കരിങ്കൊടി പ്രയോഗവുമുണ്ടായി. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ കൈവീശിക്കാണിച്ചാണ് ഗവര്‍ണര്‍ കടന്നുപോയത്. തൊടുപുഴയില്‍ സംഘി ഖാന്‍ ഗോബാക്ക് എന്ന പറഞ്ഞ് എസ്.എഫ്.ഐ റോഡിനു കുറുകെ ബാനറും സ്ഥാപിച്ചിരുന്നു. അതിനിടെ. എല്‍.ഡി.എഫ് ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്.വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.