KeralaNEWS

തിക്കിലും തിരക്കിലും പെട്ട് പരശുറാം എക്സ്പ്രസില്‍ മൂന്ന് യാത്രക്കാരികള്‍ കുഴഞ്ഞു വീണു

കോഴിക്കോട് : തിക്കും തിരക്കും കാരണം പരശുറാം എക്സ്‌പ്രസില്‍ ഇന്നലെ രണ്ടു വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ മൂന്ന് യാത്ര ക്കാരികള്‍കുഴഞ്ഞുവീണു.

വന്ദേഭാരത് ട്രെയിൻ കടന്നു പോകാൻ വേണ്ടി പരശുറാം പിടിച്ചിട്ടതിനെ തുടര്‍ന്നാണു സംഭവം.പതിവുള്ള തിക്കും തിരക്കിനും പുറമെയാണിപ്പോള്‍ വടകരക്കും കോഴിക്കോടിനും ഇടയില്‍ വന്ദേഭാരതിനു വേണ്ടി പരശുറാം പിടിച്ചിടുന്നതു മൂലമുള്ള പ്രയാസം.

Signature-ad

കഴിഞ്ഞ രണ്ടു മാസത്തിനിടെ വിദ്യാര്‍ഥികളുള്‍പ്പെടെ ഒട്ടേറെ പേര്‍ തിക്കിലും തിരക്കിലും പെട്ട് ട്രെയിനിൽ  അവശരായി കുഴഞ്ഞു വീണിരുന്നു.നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ ട്രെയിനില്‍ കൂടുതല്‍ ബോഗികള്‍ അനുവിക്കണമെന്നാവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.

ഇന്നലെ രാവിലെ 25 മിനിറ്റ് വൈകി 8.35നാണു 16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം കൊയിലാണ്ടിയിലെത്തിയത്. വന്ദേഭാരതിനു വേണ്ടി പിന്നെയും 20 മിനിറ്റ് തടഞ്ഞുവെച്ചു. നിന്നു തിരിയാനിടമില്ലാത്ത ട്രെയിൻ അവിടെ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെടുമ്ബോഴേക്കും പല യാത്രക്കാരും ക്ഷീണിതരായിരുന്നു. ട്രെയിൻ കൊയിലാണ്ടി വിട്ടയുടൻ രണ്ടു വിദ്യാര്‍ഥിനികള്‍ കുഴഞ്ഞു വീണു. ട്രെയിൻ കോഴിക്കോട്ട് എത്തുമ്ബോഴാണ് ഒരു യാത്രക്കാരി കൂടി കുഴഞ്ഞുവീണത്. സഹയാത്രികര്‍ സഹായിച്ച്‌ സ്‌റ്റേഷനില്‍ ഇറക്കുകയായിരുന്നു. ഈ വിഷയത്തില്‍ റെയില്‍വെ അധികൃതരുടെ അടിയന്തര ശ്രദ്ധയുണ്ടാവണമെന്നാണ് പൊതുവായ ആവശ്യം.

Back to top button
error: