ആലപ്പുഴ: മന്ത്രിസഭ പുനസംഘടനയെ തുടര്‍ന്ന് മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്കി.
രണ്ടര വര്‍ഷത്തിനുശേഷം എ.കെ. ശശീന്ദ്രൻ വഹിക്കുന്ന മന്ത്രിസ്ഥാനം തോമസിന് കെെമാറാമെന്ന് എൻസിപിയില്‍ ധാരണയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.
ഇതില്‍ മുന്നണി നേതൃത്വം ഇടപെടണമെന്നാണ് ആവശ്യം. മുൻപും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തോമസ് കെ തോമസ് പരസ്യ പ്രതികരണം നടത്തിയിരുന്നു