തിരുവനന്തപുരം∙ ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഡിസംബര്‍ 30 മുതല്‍ ജനുവരി 12 വരെയുള്ള വിവിധ ട്രെയിനുകളാണ് റദ്ദാക്കിയത്.
സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ ഹസന്‍പര്‍ത്തി-ഉപ്പല്‍ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് നിയന്ത്രണം.
ശനിയാഴ്ചത്തെ എറണാകുളം– ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസും (ഡിസംബർ 30), ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം (ജനുവരി 2, 9) എന്നിവയും റദ്ദാക്കിയ ട്രെയിനുകളിൽ ഉള്‍പ്പെടുന്നു.
ഒന്നാം തീയതിയിലെ ബറൗണി – എറണാകുളം രപ്തി സാഗറും അഞ്ചാം തിയതിയിലെ എറണാകുളം – ബറൗണി രപ്തി സാഗറും റദ്ദാക്കി. ജനുവരി നാലു മുതല്‍ 12 വരെയുളള ഗൊരഖ്പൂർ – കൊച്ചുവേളി രപ്തി സാഗറും രണ്ടു മുതല്‍ 10 വരെയുളള തീയതികളിലെ കൊച്ചുവേളി -ഗൊരഖ്പൂർ രപ്തി സാഗറും സര്‍വീസ് നടത്തില്ല.
റദ്ദാക്കിയ ട്രെയിനുകള്‍
- എറണാകുളം-നിസാമുദ്ദീന്‍ പ്രതിവാര എക്സ്പ്രസ് (ഡിസം:30, ജനു:06)
- നിസാമുദ്ദീന്‍-എറണാകുളം പ്രതിവാര എക്സ്പ്രസ് (ജനു:02, 09)
- ബറൗണി-എറണാകുളം രപ്തിസാഗര്‍ എക്സ്പ്രസ് (ജനു:01, 08)
- എറണാകുളം-ബറൗണി രപ്തിസാഗര്‍ എക്സ്പ്രസ് (ജനു:05, 12)
- ഗോരഖ്പൂര്‍-കൊച്ചുവേളി രപ്തിസാഗര്‍ എക്സ്പ്രസ് (ജനു:04, 05, 07, 11, 12)
- കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ് (ജനു:02, 03, 07, 09 10 )
- കൊച്ചുവേളി-കോര്‍ബ എക്സ്പ്രസ് (ജനു: 01)
- കോര്‍ബ-കൊച്ചുവേളി എക്സ്പ്രസ് (ജനു: 03)
- 2 , 9 തീയതികളിലെ ബിലാസ്പൂർ – തിരുനെൽവേലി വീക്ക്ലി എക്സ്പ്രസും 31, ജനുവരി 7 തീയതികളിലെ തിരുനെൽവേലി – ബിലാസ്പൂർ വീക്ക് ലി എക്സ്പ്രസും റദ്ദാക്കി.