മാവേലിക്കര: മദ്യപിക്കാൻ പണം നല്‍കാത്തതിന് വയോധികയായ മാതാവിനെ ഉപദ്രവിച്ച കേസില്‍ ജയിലിലായിരുന്ന മകൻ മരിച്ചനിലയില്‍.
വെട്ടിയാര്‍ വാക്കേലേത്ത് വീട്ടില്‍ രാജനാണ് (48) മാവേലിക്കര ജയിലില്‍ റിമാൻഡിലിരിക്കെ മരിച്ചത്.
നവംബര്‍ 20ന് വൈകിട്ട് മൂന്നോടെ വെട്ടിയാറുള്ള വീട്ടില്‍ അമ്മ ശാന്തയോട് മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും നല്‍കാത്തതിലുള്ള ദേഷ്യം കാരണം അമ്മയെ അടിക്കുകയും തൊഴിക്കുകയും കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് അവശയാക്കുകയായിരുന്നു.
തുടര്‍ന്ന് അമ്മ ശാന്തയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇലവുംതിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇയാളെ പിടികൂടുകയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.