തിരുവനന്തപുരം: കേരള സര്‍വകലാശാലക്ക് മുന്നിലെ എസ്എഫ്‌ഐ ബാനര്‍ അഴിക്കില്ലെന്ന് സിന്‍ഡിക്കേറ്റ് തീരുമാനം. ജനാധിപത്യത്തിന്റെ ഭാഗമാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യം. ബാനര്‍ അഴിക്കണമെന്ന വി സി യുടെ ഉത്തരവ് ചാന്‍സലര്‍ക്കു വേണ്ടി എന്നും സിന്‍ഡിക്കേറ്റ് കുറ്റപ്പെടുത്തി.
സര്‍വകലാശാലക്ക് മുന്നില്‍ സ്ഥാപിച്ച ബാനര്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ആഴ്ചയാണ് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്ക് ഔദ്യോഗിക നിര്‍ദേശം നല്‍കിയത്. സര്‍വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് എസ്എഫ്‌ഐ കേരള സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ ബാനര്‍ സ്ഥാപിച്ചത്.
അതേസമയം, ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് എസ്എഫ്‌ഐ. ഇന്നലെ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകവേ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു.
പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധിക്കുന്നവര്‍ അത് തുടരട്ടെയെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. കേരള സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ നാമനിര്‍ദ്ദേശം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം നടത്തുന്നത്.