കൊല്ലം:വീട്ടില്‍ വച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും 1,00,000 രൂപ പിഴയും ശിക്ഷ.
കൂടാതെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം മൂന്ന് വര്‍ഷം തടവും ഇന്ത്യൻ ശിക്ഷ നിയമം 354 ബി പ്രകാരം ഏഴു വര്‍ഷം തടവും കോടതി വിധിച്ചു കൊല്ലം ഫസ്റ്റ് ക്ളാസ് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സേഷൻസ് (പോക്സോ) കോടതി ജഡ്ജി പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്.
കുട്ടി അഞ്ചാം ക്ലാസില്‍ പഠിക്കവേ .2021 ല്‍ ആണ് പീഡനം നടന്നത്. രണ്ടുതവണ പിതാവ് പീഡനത്തിനിരയാക്കി. ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് അമ്മ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിസേറിയൻ നടത്തി. കുഞ്ഞ് ഒമ്ബത് ദിവസത്തിന് ശേഷം മരിച്ചു.