CrimeNEWS

തേടിപ്പിടിച്ചെത്തി വീടുകയറി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ യുവാവ് അകത്ത്

തിരുവനന്തപുരം: ലൊക്കേഷന്‍ ചോദിച്ചറിഞ്ഞ് വീട്ടില്‍ അതിക്രമിച്ചു കടന്ന് 17 വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പൂജപ്പുര സ്വദേശി ഗോകുല്‍ (20) ആണ് അറസ്റ്റിലായത്.

അയിരൂരില്‍ ആണ് സംഭവം. സോഷ്യല്‍മീഡിയ വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് വീടിന്റെ ലൊക്കേഷന്‍ ചോദിച്ചറിഞ്ഞ ശേഷം വീട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഫോട്ടോയും യുവാവിന്റെ പക്കല്‍ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

Signature-ad

പോക്‌സോ, ഐടി ആക്ടുകള്‍ പ്രകാരമാണ് യുവാവിനെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തത്. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: