അബുദബി: ലോകമെമ്ബാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്.
സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും ആശംസകള്‍ നേരുന്നതായി ഷെയ്ഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. യുഎഇയിലും ലോകമെമ്ബാടുമുള്ള ക്രിസ്തുമസ് ആഘോഷിക്കുന്ന എല്ലാവര്ക്കും, അനുഗ്രഹീതമായ ഒരു ദിനം ആശംസിക്കുന്നു. ഈ അവസരം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സമാധാനവും ക്ഷേമവും നല്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
അതേസമയം ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കുവൈത്തിലെ ക്രിസ്ത്യൻ പള്ളികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കി.