മുംബൈ: നടനും ചലച്ചിത്ര സംവിധായകനുമായ കമാല്‍ ആര് ഖാനെ (കെ.ആര്.കെ) മുംബൈയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ദുബായിലേക്ക് പോകാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് നടന് അറസ്റ്റിലായത്. 2016-ലെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്ത വിവരം കമാല്‍ ഖാന് അറിയിച്ചത്. താന്‍ കഴിഞ്ഞ ഒരുവര്‍ഷമായി മുംബൈയിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം എഴുതി. കേസുകളുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ ഇതുവരെ വീഴ്ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”ഒരു പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാന്‍ ദുബായ്ക്ക് തിരിച്ചതായിരുന്നു ഞാന്‍. പക്ഷേ മുംബൈ പോലീസ് എന്നെ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തു. പോലീസ് പറഞ്ഞതനുസരിച്ച് 2016-ലെ കേസുമായി ബന്ധപ്പെട്ട് ഞാന്‍ അവരുടെ വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ്. ടൈ?ഗര്‍ 3 എന്ന ചിത്രം പരാജയപ്പെടാന്‍ കാരണം ഞാനാണെന്നാണ് സല്മാന് ഖാന് പറയുന്നത്. ഏതെങ്കിലും സാ?ഹചര്യത്തില്‍ പോലീസ് സ്റ്റേഷനിലോ ജയിലിലോ വെച്ച് ഞാന്‍ മരിക്കുകയാണെങ്കില്‍ അതൊരു കൊലപാതകമായിരിക്കുമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. ഇതിനെല്ലാം ആരാണ് ഉത്തരവാദിയെന്ന് എല്ലാവര്‍ക്കുമറിയാം” കെ.ആര്.കെ പോസ്റ്റ് ചെയ്തു.
വിവാദങ്ങളുടെ തോഴനായ കമാല്‍ ഖാന് 2022 ലാണ് ഇതിനുമുമ്പ് അറസ്റ്റിലായത്. അതും രണ്ടുതവണ. അന്തരിച്ച നടന്മാരായ ഇര്ഫാന് ഖാന്, റിഷി കപൂര്‍ എന്നിവരേക്കുറിച്ച് മോശമായ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ പങ്കുവെച്ചു എന്നതായിരുന്നു ഇതിലാദ്യത്തെ സംഭവം. രണ്ടാമത്തേതാകട്ടെ സ്വന്തം ഫിറ്റ്നസ് ട്രെയിനറായ യുവതിയെ ലൈം?ഗികബന്ധത്തിന് പ്രേരിപ്പിച്ചതിനും. 2019-ലാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. 2021 ലാണ് യുവതി ഇയാള്‍ക്കെതിരേ പരാതി നല്‍കുന്നതും കേസ് രജിസ്റ്റര്‍ ചെയ്തതും.