തിരുവനന്തപുരം: ആറ്റിങ്ങല്‍ ആലങ്കോട് സി.പി.എം പ്രവര്‍ത്തകന്റെ വീടിനുനേരേ ആക്രമണം. ആറ്റിങ്ങല്‍ നഗരസഭാ കൗണ്‍സിലറായ നജാമിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച ആര്ധരാത്രിയോടെയാണ് സംഭവം.
അക്രമത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്ന് ആരോപിച്ച് സി.പി.എം രംഗത്തെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ആലങ്കോട്, കരവാരം പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.