ഇതിന്റെ ഭാഗമായി സിറോ മലബാര്‍ സഭ ആസ്ഥാനം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ന് മുതല്‍ സ്നേഹയാത്ര ആരംഭിക്കുകയാണെന്ന് ജോര്‍ജ്ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രന് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദേശവുമായാണ് സ്നേഹയാത്രയെന്നും സുരേന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസോ സിപിഐഎമ്മോ പറയുന്നത് പോലെ സ്നേഹയാത്രയില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി. മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കാനും സ്നേഹയാത്രയില്‍ പരിശ്രമിക്കും.
സ്നേഹയാത്രയില്‍ രാഷ്ട്രീയമില്ലെന്നും ക്രിസ്തുമസ് ആശംസകള്‍ എല്ലാവീടുകളിലും അറിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും സുരേന്ദ്രന് പറഞ്ഞു. സാമൂഹ്യ സമരസത, പരസ്പര ഐക്യം, സൗഹാര്‍ദ്ദം എന്നിവ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ എല്ലാ ക്രിസ്ത്യന്‍ വീടുകളിലും എത്താന്‍ സ്നേഹയാത്രയ്ക്ക് സാധിച്ചിരുന്നില്ല.ഇത്തവണ എല്ലാ ക്രിസ്ത്യന്‍ വീടുകളിലും പത്ത്ദിവസം കൊണ്ട് എത്തിച്ചേരും – സുരേന്ദ്രൻ പറഞ്ഞു