KeralaNEWS

ക്രിസ്‍മസ് : 70 ശതമാനം വരെ ഡിസ്‍കൗണ്ട് സെയില്‍ പ്രഖ്യാപിച്ച്‌ ആമസോണ്‍

കൊച്ചി: ഹോം, കിച്ചൻ, ഔട്ട്‍ഡോര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവുകളുമായി ആമസോൺ.ക്രിസ്‍മസ് പ്രമാണിച്ച് ‘ഹോം ഷോപ്പിംഗ് സ്‌പ്രീ’ എന്ന പേരിലാണ് ഓഫർ.

ഗീസര്‍, റൂം ഹീറ്ററുകള്‍ മുതലായ വിന്‍റര്‍ എസ്സെൻഷ്യലുകള്‍ക്ക് മികച്ച ഓഫറുകള്‍ ലഭ്യമാണെന്ന് ആമസോണ്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Signature-ad

ഹാവെല്‍സ്, ലിവ്ഗാര്‍ഡ്, ലുമിനസ് എന്നീ ബ്രാൻഡുകളില്‍ ആകര്‍ഷകമായ ഡീലുകളും ഹോം ഫര്‍ണിച്ചറുകള്‍ക്ക് മികച്ച ഓഫറുകളും ‘ഹോം ഷോപ്പിംഗ് സ്‌പ്രീ’യില്‍ ലഭ്യമാക്കിയിട്ടുണ്ട്.

 ആമസോണിലെ വിലക്കുറവിന് പുറമെ സിറ്റി ബാങ്ക്, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയില്‍ നിന്ന് 10 ശതമാനം ഇൻസ്റ്റന്‍റ് ബാങ്ക് ഡിസ്‍കൗണ്ടും ലഭ്യമാണ്.

ക്രിസ്‍മസ് ലൈറ്റിംഗ്‌സ്, ഹോം ഡെക്കറേഷന്, ക്രിബ് സെറ്റ്, ക്രിസ്‍മസ് കേക്ക് മോള്‍ഡുകള്‍, ബേക്കിംഗ് ടൂള്‍സ് അപ്ലയൻസസ്, വിന്‍റര്‍ ഗ്ലൗവ്‍സ് ആന്‍റ് റൈഡിംഗ് ജാക്കറ്റുകള്‍ എന്നിവയ്ക്ക് 40 ശതമാനം മുതല്‍ 70 ശതമാനം വരെ  ഇളവും ലഭിക്കും.

Back to top button
error: