ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ കെ. മീര അധ്യക്ഷത വഹിച്ചു. കാര്‍ണിവല്‍ കമ്മിറ്റിയില്‍ അംഗങ്ങളായ 70ഓളം പ്രാദേശിക സംഘടനകളുടെ പതാകകളാണ് വാസ്‌കോഡ ഗാമ സ്‌ക്വയറില്‍ ഉയര്‍ന്നിട്ടുള്ളത്.
ഫോര്‍ട്ടുകൊച്ചി വെളിയില്‍ നിന്നാരംഭിച്ച് ഫോര്‍ട്ടുകൊച്ചിയില്‍ സമാപിച്ച സൈക്കിള്‍ റേസ് മത്സരത്തിലെ വിജയികള്‍ക്ക് എംഎല്‍എ സമ്മാനം നല്‍കി.
അതേസമയം കൊച്ചിന്‍ കാര്‍ണിവലിനോടനുബന്ധിച്ച് പാപ്പാഞ്ഞിയെ കത്തിക്കുന്ന വേദി മാറ്റണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ വര്‍ഷം തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതും കുസാറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലുമാണ് പ്രദേശത്തെ ഹോം സ്റ്റേ നടത്തിപ്പുകാരുടെ ആവശ്യം.
പരമാവധി 30,000 ആളുകളെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് ഏതാണ്ട് അഞ്ച് ലക്ഷത്തോളം ആളുകളാണ് കഴിഞ്ഞ വര്‍ഷം എത്തിയത്. ഇക്കുറി ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പല സ്ഥലങ്ങളിലായി പാപ്പാഞ്ഞിലെ കത്തിക്കുകയോ പരേഡ് ഗ്രൗണ്ടിന് പുറത്ത് വിവിധ സ്ഥലങ്ങളിലായി വലിയ സ്‌ക്രീനില്‍ ഇത് കാണുന്നതിന് സൗകര്യമൊരുക്കുകയോ ചെയ്യണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
കുസാറ്റില്‍ തിക്കിലും തിരക്കിലുംപെട്ട് നാലു പേര്‍ മരിച്ച സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെയാകും ഇക്കുറി കാര്‍ണിവല്‍ സംഘടപ്പിക്കുക.പുതുവത്സര ദിനത്തിന്റെ സായാഹ്നംവരെ നീളുന്ന കൊച്ചിയുടെ ജനകീയ ഉത്സവമാണ് കൊച്ചിൻ കാർണിവൽ.