SportsTRENDING

ഇന്ന്  ജയിച്ചാല്‍ പരമ്ബര,  അവസരം കാത്ത് സഞ്ജുവും

ജോഹന്നാസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്ബര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. രണ്ടാം ഏകദിനം ഇന്ന് സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30-നാണ് കളി തുടങ്ങുക.

വാണ്ടറേഴ്‌സില്‍ നടന്ന ആദ്യ മത്സരത്തില്‍ വിജയം നേടിയ സന്ദര്‍ശകര്‍ മൂന്ന് മത്സര പരമ്ബരയില്‍ നിലവില്‍ 1-0ന് മുന്നിലാണ്. ഇതോടെ സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ കളി പിടിച്ചാല്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ കെഎല്‍ രാഹുലിനും സംഘത്തിനും പരമ്ബര നേടാം.

ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയെ പേസര്‍മാരുടെ മികവില്‍ 27.3 ഓവറില്‍ 116 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയ്‌ക്കായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അര്‍ഷ്ദീപ് സിങ്ങും നാല് വിക്കറ്റുകള്‍ നേടിയ ആവേശ് ഖാനുമാണ് പ്രോട്ടീസിനെ പൊളിച്ചത്.

Signature-ad

മറുപടിക്ക് ഇറങ്ങിയ സന്ദര്‍ശകര്‍ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം നേടിയെടുത്തു.

Back to top button
error: