IndiaNEWS

1,400 പേരടങ്ങുന്ന തമിഴ് പ്രതിനിധി സംഘം കാശിയിലേക്ക് തിരിച്ചു 

കന്യാകുമാരി: കാശി തമിഴ് സംഗമത്തിന്റെ ഭാഗമായി 1,400 പേരടങ്ങുന്ന തമിഴ് പ്രതിനിധി സംഘം കാശിയിലേക്ക് തിരിച്ചു.കാശി തമിഴ് സംഗമം എന്ന് പേരിട്ടിരിക്കുന്ന എക്സ്പ്രസ് ട്രെയിനിലാണ് യാത്ര.

കന്യാകുമാരിയിൽ നിന്നും കാശി വിശ്വനാഥ നഗരമായ വാരണാസി വരെയാണ് ട്രെയിൻ.തമിഴ്‌നാട്ടില്‍ നിന്നും പുതുച്ചേരിയില്‍ നിന്നുമുള്ള 1400 പ്രമുഖര്‍ പങ്കെടുക്കുന്ന കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

എഐ സഹായത്തോടെയായിരുന്നു മോദിയുടെ പ്രസംഗം. മോദിയുടെ പ്രസംഗം തല്‍സമയം എഐ സഹായത്തോടെ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തു.തമിഴ്‌നാട്ടില്‍ നിന്ന് കാശിയില്‍ വരുക എന്നതിനര്‍ത്ഥം മഹാദേവന്റെ ഒരു വീട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് വരിക എന്നാണ്. കാശിയിലെയും തമിഴ്‌നാട്ടിലെയും ആളുകളുടെ ഹൃദയങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. നിങ്ങള്‍ മടങ്ങുമ്ബോള്‍ കാശിയുടെ സംസ്‌കാരവും രുചിയും ഓര്‍മ്മകളും നിങ്ങളോടൊപ്പം കൊണ്ടുപോകണമെന്നും ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരതം’ എന്ന ആശയത്തെ സംഗമം ശക്തിപ്പെടുത്തുന്നുണ്ടെന്നും മോദി പറഞ്ഞു.

Signature-ad

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ സദസ്സിനെ അഭിസംബോധന ചെയ്തു. ഏകദേശം 1,400 പേരടങ്ങുന്ന തമിഴ് പ്രതിനിധി സംഘം കാശിയില്‍ താമസിച്ച ശേഷം പ്രയാഗ്‌രാജും അയോധ്യയും സന്ദര്‍ശിച്ച ശേഷം ഇതേ ട്രെയിനിൽ മടങ്ങും.

അതേസമയം തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയും കേന്ദ്രമന്ത്രി എല്‍ മുരുകനും ചേര്‍ന്നാണ് കാശി-തമിഴ് സംഗമത്തിനായി പുറപ്പെട്ട 216 പ്രതിനിധികള്‍ സഞ്ചരിക്കുന്ന ആദ്യ ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്. രാമേശ്വരം, ട്രിച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ട്രെയിനിലുള്ളത്.

  മദ്രാസിലെ ഐഐടിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഇതിൽ ഉള്‍പ്പെടുന്നു. തമിഴ്നാടും വാരാണസിയും തമ്മിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം ശക്തമാക്കാനാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

നവംബര്‍ 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടി ഉദ്ഘാടനം ചെയ്യും. രണ്ട് പ്രദേശങ്ങളിലെയും പണ്ഡിതന്മാര്‍, വിദ്യാര്‍ത്ഥികള്‍, തത്ത്വചിന്തകര്‍, വ്യാപാരികള്‍, കരകൗശല വിദഗ്ധര്‍, കലാകാരന്മാര്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ള ആളുകള്‍ക്ക് അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

Back to top button
error: