തുരങ്കത്തിന്റെ വിഡിയോ സൈന്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.എന്നാൽ തുരങ്കത്തിൽ ആരുമുണ്ടായിരുന്നില്ല.പിന്നാലെ നിങ്ങൾ എത്താൻ വൈകിയെന്ന് ഹമാസും മറുപടിയായി വീഡിയോയിലൂടെ അറിയിച്ചു.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലിലേക്ക് കടക്കാൻ നിര്‍മിച്ച തുരങ്കമാണെന്നും നിങ്ങള്‍ എത്താൻ വൈകിയെന്നും ഹമാസ് വിഡിയോ സന്ദേശത്തില്‍ മറുപടി നല്‍കി.ചെറിയ വാഹനങ്ങള്‍ക്ക് തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയും.വര്‍ഷങ്ങളെടുത്ത് നിര്‍മിച്ച തുരങ്കത്തില്‍ അഴുക്കുചാലും വൈദ്യുതിയും റെയിലുമടക്കം സംവിധാനങ്ങള്‍ ഉണ്ട്.
നാല് കിലോമീറ്ററിലധികം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന തുരങ്കത്തിന്റെ ചില പ്രദേശങ്ങൾ ഏകദേശം 50 മീറ്ററോളം ഭൂമിക്കടിയിലേക്കുണ്ടെന്നും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നത്ര വീതിയുള്ളതായും ഇസ്രയേൽ സേന വ്യക്തമാക്കി.ഇസ്രയേൽ അതിർത്തിക്ക് 400 മീറ്റർ മാത്രം അകലത്തിലാണ് തുരങ്കമുള്ളത്.
നിരവധി ശാഖകളും ജങ്ഷനുകളുമുള്ള ഈ തുരങ്കത്തിൽ വൈദ്യുതി കണക്ഷനും മറ്റു ആശയവിനിമയ സംവിധാനങ്ങളും ഉണ്ട്. തുരങ്കത്തിന്റെ ചില ഭാഗങ്ങളിൽ സ്ഫോടനമടക്കം ചെറുക്കാൻ സാധിക്കുന്ന വലിയ കവാടങ്ങളുമുണ്ട്. ഇത് ഇസ്രയേൽ സൈന്യം പ്രവേശിക്കുന്നത് തടയാൻ ഉദ്ദേശിച്ചിട്ടുള്ളതാകാമെന്നും ഐഡിഎഫ് വ്യക്തമാക്കി.
ഹമാസ് നേതാവ് യഹ്‍യ സിൻവാറിന്‍റെ സഹോദരൻ മുഹമ്മദ് സിൻവാറാണ് തുരങ്ക നിര്‍മാണത്തിന് നേതൃത്വം നല്‍കിയതെന്നും ഐ.ഡി.എഫ് പറഞ്ഞു