പ്രത്യേകിച്ച് തണുത്ത കാലാവസ്ഥ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും, ഇത് മൂലം പല അണുബാധകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ട ന്യൂമോണിയയുടെ ചില ലക്ഷണങ്ങളെ പരിശോധിക്കാം…
ഒന്ന്…
കടുത്ത പനിയാണ് ഒരു പ്രധാന ലക്ഷണം. ശരീര താപനിലയില്‍ പെട്ടെന്നുള്ള വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടാല്‍, ഒരു ഡോക്ടറെ കാണാന്‍ മടിക്കേണ്ട. എല്ലാ പനിയും ന്യൂമോണിയ ആകണമെന്നില്ല എന്നതും ഓര്‍ക്കുക.
രണ്ട്…
അതിഭയങ്കരമായ ചുമയാണ് മറ്റൊരു ലക്ഷണം. ചുമയുടെ സ്വഭാവവും ദൈര്‍ഘ്യവും നിരീക്ഷിക്കുകയും അത് ഒരാഴ്ചയില്‍ കൂടുതല്‍ തുടരുകയോ കഠിനമാവുകയോ ചെയ്താല്‍ വൈദ്യോപദേശം തേടുകയും വേണം.
മൂന്ന്…
ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് അടുത്തത്. കുറഞ്ഞ ശാരീരിക അദ്ധ്വാനത്തിനിടയില്‍ പോലും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയാണെങ്കില്‍, ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.
നാല്…
നെഞ്ചുവേദനയാണ് മറ്റൊരു പ്രധാന ലക്ഷണം. ശ്വസിക്കുമ്ബോഴോ ചുമയ്ക്കുമ്ബോഴോ നെഞ്ചില്‍ അസ്വസ്ഥതയോ മൂര്‍ച്ചയുള്ള വേദനയോ ഉണ്ടാകാം. നിങ്ങള്‍ക്ക് സ്ഥിരമായി നെഞ്ചുവേദന അനുഭവപ്പെടുകയാണെങ്കില്‍, ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുമായി ബന്ധപ്പെടുക.
അഞ്ച്…
വേഗത്തിലുള്ള ഹൃദയമിടിപ്പാണ് മറ്റൊരു ലക്ഷണം. വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.
ആറ്…
നീലകലര്‍ന്ന ചുണ്ടുകള്‍ അല്ലെങ്കില്‍ നഖങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും നിസാരമാക്കേണ്ട. ന്യൂമോണിയ മൂലം ചിലരില്‍ പേശിവേദനയും ഉണ്ടാകാം.
ഏഴ്…
ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാകാം. എന്നാല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം അമിതമായ ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നത് നിസാരമായി കാണേണ്ട.
എട്ട്…
ന്യൂമോണിയ മൂലം വിശപ്പ് കുറയുകയോ ഭക്ഷണം കഴിക്കാനുള്ള താല്‍പര്യം പൂര്‍ണ്ണമായും നഷ്ടപ്പെടുകയോ ചെയ്യാം. നിങ്ങളുടെ ഭക്ഷണ രീതികളില്‍, പ്രത്യേകിച്ച് മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം, പെട്ടെന്നുള്ള ഇത്തരം മാറ്റം നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കുക.
ഒമ്ബത്…
ന്യൂമോണിയ മൂലം അമിതമായി വിയര്‍ക്കാനോ ശരീരം പെട്ടെന്ന് തണുക്കാനോ സാധ്യതയുണ്ട്. അതുപോലെ ഇത് മാനസികാരോഗ്യത്തെയും ചിലപ്പോള്‍ ബാധിച്ചേക്കാം. പെട്ടെന്നുള്ള മാനസിക മാറ്റങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, ഉടനടി വൈദ്യസഹായം തേടുക.