HealthLIFE

ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് എല്ലാവർക്കും അറിയാം. അനാരോഗ്യകരമായ ജീവിതശൈലി ആണ് ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…

ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ പോലെയുള്ള മത്സ്യങ്ങൾ കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

രണ്ട്…

ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയേൺ, ആൻറിഓക്സിഡൻറുകൾ, നാരുകൾ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

മൂന്ന്…

ആപ്പിൾ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വിറ്റാമിൻ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

നാല്…

തക്കാളിയാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

അഞ്ച്…

ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങൾ കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ആറ്…

നട്സ് ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനുകൾ ധാരാളം അടങ്ങിയ ഇവ ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് ശരീരത്തിലെ കൊളസ്ട്രോൾ തോത് കുറയ്ക്കാൻ സഹായിക്കുന്നവയാണ് വാൾനട്ടുകൾ. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറിഓക്സിഡൻറുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: