SportsTRENDING

അര്‍ജന്റീനയും ബ്രസീലുമൊക്കെ ലോകകപ്പിൽ നമ്മുടെ നാട്ടിൽ പന്തുതട്ടുമോ ? 2034 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയിലേക്കും?

മുംബൈ: 2034 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയിലേക്കും? ആ ലോകകപ്പിന് നേരത്തെ, സൗദി അറേബ്യയെ വേദിയായി ഫിഫ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അതിലെ 10 മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശ്രമം തുടങ്ങി. സൗദിയുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണ് എഐഎഫ്എഫ്. ആകെ 104 മത്സരങ്ങള്‍ ആണ് ലോകകപ്പില്‍ ഉള്ളത് എഎഫ്‌സി യോഗത്തില്‍ സൗദിയെ ഇന്ത്യ പിന്തുണച്ചിരുന്നു. കഴിഞ്ഞ സന്തോഷ് ട്രോഫി ഫൈനല്‍ നടന്നതും സൗദിയിലാണ്.

2034 ഫിഫ ലോകകപ്പ് ആതിഥേതത്വത്തില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് അവസരം തെളിഞ്ഞത്. സൗദി മാത്രമാണ് ഓദ്യോഗിക അപേക്ഷ നല്‍കിയിരുന്നത്. ഏഷ്യ -ഓഷ്യനിയ രാജ്യങ്ങള്‍ക്കാണ് ഫിഫ വേദി അനുവദിച്ചിരുന്നത്. അടുത്ത വര്‍ഷം ഫിഫ കോണ്‍ഗ്രസില്‍ വേദിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ലോകകപ്പിന് പകരം 2029ലെ ക്ലബ് ലോകകപ്പ് വേദിക്കായി ഓസ്ട്രേലിയ ശ്രമിക്കും.

സൗദി ഫുട്ബാള്‍ ഫെഡറേഷെന്റ പ്രഖ്യാപനം നടന്ന് 72 മണിക്കൂറിനുള്ളില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്ന് 70ലധികം ഫുട്ബാള്‍ ഫെഡറേഷനുകള്‍ സൗദിക്ക് പിന്തുണ അറിയിച്ചു. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിന് വിവിധ രാജ്യങ്ങള്‍ പിന്തുണ അറിയിച്ച് പ്രസ്താവനകളിറക്കി. സൗദി അറേബ്യക്ക് വലിയ കായിക മത്സരങ്ങള്‍ നടത്തിയുള്ള വിപുലമായ അനുഭവവമാണുള്ളത്. പധാന കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ വലിയ ട്രാക്ക് റെക്കോര്‍ഡും ഉണ്ട്.

ആതിഥേയത്വം വഹിക്കാനുള്ള നീക്കം സംബന്ധിച്ച പ്രഖ്യാപനം സൗദി അറേബ്യ കഴിഞ്ഞ ഒക്ടോബറിലാണ് നടത്തിയത്. സൗദി ഫുട്ബാള്‍ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഫിഫ കൗണ്‍സില്‍ അംഗവുമായ യാസര്‍ ബിന്‍ ഹസന്‍ അല്‍മിസ്ഹല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

Back to top button
error: