KeralaNEWS

തിരുവനന്തപുരം നഗരത്തില്‍ വൻ കഞ്ചാവ് വേട്ട; യുവതി അടക്കം 5 പേർ പിടിയിൽ

തിരുവനന്തപുരം: ശ്രീവരാഹത്തിന് സമീപം  2.180 കി.ഗ്രാം കഞ്ചാവുമായി യുവതി അടക്കം 5 പേരെ എക്സൈസ് പിടികൂടി.അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ബല്‍ബീര്‍ കുമാര്‍ മണ്ഡല്‍, രജ്ഞാ ദേവി, ഗോകുല്‍ മണ്ഡല്‍, ഗൗതം മണ്ഡല്‍, തന്മയീ ചൗധരി എന്നിവരാണ് എക്സൈസ് പിടിയിലായത്.ജാര്‍ഖണ്ഡ് സ്വദേശികളാണ് ഇവർ.

Signature-ad

ഇതില്‍ രണ്ടുപേര്‍ മുൻ കേസുകളിലെ പ്രതിയാണ്. തിരുവനന്തപുരം എക്സൈസ് റേഞ്ച് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് ഇവർ കുടുങ്ങിയത്.

എക്സൈസ് ഇൻസ്പെക്ടര്‍ വി. ജി. സുനില്‍കുമാര്‍, പ്രിവന്‍റീവ് ഓഫീസര്‍ പ്രേമനാഥൻ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശരത്, ആദര്‍ശ്, ജയശാന്ത് ഗോപകുമാര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ അജിതകുമാരി, ഡ്രൈവര്‍ സുധീര്‍ എന്നിവര്‍ സ്‌പെഷ്യല്‍ ഡ്രൈവിൽ പങ്കാളികളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: