KeralaNEWS

കൊച്ചിയില്‍ വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു; അസം സ്വദേശി അറസ്‌റ്റിൽ

കൊച്ചിയില്‍ വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അസം സ്വദേശി പിടിയിൽ.

62 വയസ് പ്രായമുളള സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്.

Signature-ad

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതര സംസ്ഥാനക്കാരനായ പ്രതി  പിടിയിലായത്. അസം സ്വദേശി ഫിര്‍ദൗസ് ആണ് പിടിയിലായത്.

 ബലാത്സംഗത്തിന് ശേഷം കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്.

(പ്രതീകാത്മക ചിത്രം)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: