KeralaNEWS

തൃപ്രയാറില്‍ ആനയിടഞ്ഞു; രണ്ട് ട്രാവലറുകള്‍ കുത്തി മറിച്ചിട്ടു 

തൃശൂര്‍: തൃപ്രയാറില്‍ ആനയിടഞ്ഞു. പൂതൃക്കോവില്‍ പാര്‍ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന രണ്ട് വാഹനങ്ങള്‍ നശിപ്പിക്കുകയും ക്ഷേത്ര പരിസരത്തുണ്ടായിരുന്ന രണ്ട് ട്രാവലറുകള്‍ മറിച്ചിടുകയും ചെയ്തു.

ആന ഇടഞ്ഞതിനെ തുടര്‍ന്ന് തൃപ്രയാര്‍ – തൃശൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. പാപ്പാൻമാര്‍ ചാടി രക്ഷപ്പെടുകയായിരുന്നു.തൃപ്രയാര്‍ ശ്രീരാജമസ്വാമി ക്ഷേത്രത്തിലെ ശ്രീവേലി എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.

 ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞ് ഓടുകയായിരുന്നു. അയപ്പ ഭക്തന്മാരെയും കൊണ്ട് എത്തിയ ട്രാവലറുകളെയാണ് ആക്രമിച്ചത്. ക്ഷേത്രത്തിന് സമീപത്തെ വഴിയോര കച്ചവട കേന്ദ്രവും ആന തകര്‍ത്തു. സമീപത്തെ പത്മപ്രഭ ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ടിലേക്ക് നീങ്ങിയ ആന, അവിടുത്തെ ഗ്രൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ്  ആനയെ പിന്നീട് തളച്ചത്.

Back to top button
error: