CrimeNEWS

സിഗരറ്റ് കൊണ്ടുക്കൊടുക്കാത്തതിന് അംഗപരിമിതന്റെ കട കാറുകൊണ്ട് ഇടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

കൊല്ലം: സിഗരറ്റ് കാറില്‍ കൊണ്ടുക്കൊടുക്കാത്തതിന് അംഗപരിമിതന്റെ കട കാറുകൊണ്ട് ഇടിച്ചുതകര്‍ത്ത യുവാവിനെ അറസ്റ്റു ചെയ്തു. കാലിനു ഗുരുതരമായി പരിക്കേറ്റ കടയുടമ മോഹനനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എം.സി.റോഡില്‍ ആയൂര്‍ ശില്പ ഹോട്ടലിനു സമീപം ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കാറിലെത്തിയ ആയൂര്‍ സ്വദേശി സദ്ദാം കടയുടമ മോഹനനോട് സിഗരറ്റ് കാറിനടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

Signature-ad

താന്‍ അംഗപരിമിതനാണെന്നും ഇറങ്ങിവരാന്‍ പറ്റില്ലെന്നും മോഹനന്‍ പറഞ്ഞു. എന്നാല്‍, സിഗരറ്റുകൊണ്ടുവരാന്‍ സദ്ദാം വീണ്ടും ആവശ്യപ്പെട്ടു. തുടര്‍ന്ന് കാര്‍ പിന്നിലേക്ക് എടുത്ത് മൂന്നുതവണ കടയിലേക്ക് ഇടിച്ചുകയറ്റി കട തകര്‍ക്കുകയായിരുന്നു. സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലെ ആള്‍ക്കാരാണ് തകര്‍ന്ന കടയ്ക്കുള്ളില്‍നിന്ന് മോഹനനെ പുറത്തെടുത്തത്. മോഹനന്റെ ഇടതുകാലിനു ഗുരുതരമായി പരിക്കേറ്റു.

ചടയമംഗലം പോലീസ് തിങ്കളാഴ്ച പുലര്‍ച്ചെ ആയൂരില്‍നിന്ന് പ്രതിയെ അറസ്റ്റു ചെയ്തു. കട ഇടിച്ചുതകര്‍ക്കാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: