തിരുവനന്തപുരം: വെള്ളറടക്ക് സമീപം ചൂണ്ടിക്കലില്‍ സ്വന്തമായി പൂജാദി കര്‍മങ്ങള്‍ നടത്തിവന്നിരുന്ന വനിതാ പൂജാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.
ചൂണ്ടിക്കല്കര വീട്ടില്‍ പത്മിനി (65)യെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ചുണ്ടിക്കല്‍ ക്ഷേത്രത്തിനു സമീപത്തായിട്ടാണ് പത്മിനി പൂജാദികര്‍മങ്ങള്‍ നടത്തിവരുന്ന വീട്.ഇവിടെയാണ് ജഡം കണ്ടെത്തിയത്.
പത്മിനി ഒറ്റയ്ക്കാണ് ഇവിടെ താമസം. പൂജാകര്‍മങ്ങള്‍ക്കായി പലരും ഇവിടെ വരാറുണ്ട്. ഹോമങ്ങളും മറ്റുമൊക്കെ ഇവിടെ നടത്താറുള്ളതായി ബന്ധുക്കളും പറഞ്ഞു.
ഇന്നലെ രാവിലെയാണ് പത്മിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ സമീപവാസികള്‍ കണ്ടെത്തിയത്.ഫോറന്‍സിക് വിദഗ്ധര്‍ എത്തി തലയോട്ടിയും കത്തിക്കരിഞ്ഞ ഏതാനും എല്ലിൻ കഷ്ണങ്ങളും ശേഖരിച്ചു. ബാക്കിയെല്ലാം ചാരമായ നിലയിലായിരുന്നു.