NEWSPravasi

സന്ദര്‍ശനത്തിനെത്തിയ യുവാവിനെ കാണാതായി; 38 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഷാര്‍ജ പോലീസ് ആളെ കണ്ടെത്തി

ഷാര്‍ജ: കാണാതായ യുവാവിനെ 38 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തി ഷാര്‍ജ പോലീസ്. നോര്‍വീജിയന്‍ പൗരത്വമുള്ള പാക്കിസ്ഥാനി യുവാവ് സഖ് ലൈന്‍ മുനിറിനെ ആണ് പോലീസ് കണ്ടെത്തിയത്. 22 വയസായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പോലീസ് മകനെ കണ്ടെത്തിയതെന്ന് സഖ് ലൈന്റെ പിതാവ് അസ്ഹര്‍ മുനിര്‍ പറഞ്ഞു. ഷാര്‍ജയിലെ ആശുപത്രിയില്‍ വെച്ചാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സഖ് ലൈന്‍ മുനിറിനെ കാണാതെയാകുന്നത്. പ്രത്യേക പരിഗണന ആവശ്യമുള്ള വ്യക്തിയായതിനാല്‍ ആളെ കിട്ടുന്നത് വരെ വളരെ വിഷമത്തിലായിരുന്നു. അതികം ആരോടും സംസാരിക്കാത്ത വ്യക്തിയാണ് സഖ് ലൈന്‍ മുനീര്‍. ഫോണിലേക്ക് തുടര്‍ച്ചയായി വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആക്കിയിരുന്നു. പാക്കിസ്ഥാനില്‍ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിന് മുമ്പ് മകന് സന്തോഷം കിട്ടാന്‍ വേണ്ടിയാണ് കുടുംബം ദുബായില്‍ എത്തിയത്. നോര്‍വേയില്‍ നിന്ന് ആണ് കുടംബം ദുബായില്‍ എത്തിയത്. നവംബര്‍ 30 ന് രാജ്യത്ത് എത്തി. ഡിസംബര്‍ 9 ന് തിരിച്ച് പാകിസ്ഥാനിലേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ ആണ് സഖ് ലൈന്‍ മുനിറിനെ കാണാതെയാകുന്നത്.

Signature-ad

ഷാര്‍ജയിലെ അല്‍ ഖാസിമിയയില്‍ ബന്ധുവിനൊപ്പമാണ് അസ്ഹറും സഖ്ലൈനും താമസിക്കുന്നത്. വ്യാഴാഴ്ച രാത്രി അസ്ഹറിന് ചില കാര്യങ്ങള്‍ക്കായി ദുബായിലേക്ക് പോകേണ്ടി വന്നു. യാത്രക്ക് ഇടയില്‍ ഭക്ഷണം കഴിക്കാന്‍ ഒരു റസ്റ്ററന്റിന് മുന്നില്‍ നിര്‍ത്തി. എന്നാല്‍ ഭക്ഷണം വാങ്ങി പെട്ടെന്ന് വരാന്‍ സാധിച്ചില്ല. മകനെ തനിച്ചാക്കി പോകാന്‍ സാധിക്കാത്തതിനാല്‍ ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്തിയാണ് പിതാവ് ദുബായിലേക്ക് പോയത്. എന്നാല്‍ സഖ് ലൈന്‍ മുനീര്‍ തന്റെ മൊബൈല്‍ ഫോണുമായി വീട്ടില്‍ നിന്ന് സ്ഥലം വിടുകയായിരുന്നു.

പാകിസ്ഥാനികളുടെ പരമ്പരാഗത വസ്ത്രമായ കുര്‍ത്ത പൈജാമയാണ് കാണാതാകുന്ന സമയത്ത് ഇദ്ദേഹം ധരിച്ചിരുന്നത്. സഖ് ലൈന്‍ വീട് വിട്ടുപോകുന്നതും കടയില്‍ കയറുന്നത് എല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഷാര്‍ജ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്.
കസ്ബ കനാലിന് സമീപം സഖ് ലൈനെ കണ്ടെത്തിയ ഒരാളാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഓഫ് ആയിരുന്ന ഫോണ്‍ അപ്പോഴാണ് ഓണ്‍ ആയത്.

Back to top button
error: