KeralaNEWS

ന്യൂസിലാന്‍ഡ് ജോലി തട്ടിപ്പ്; 16 പേരില്‍നിന്നും തട്ടിയത് അഞ്ച് ലക്ഷം

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി. ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് കാക്കനാടുള്ള യൂറോ ഫ്‌ലൈ ഹോളിഡെയ്‌സ് ഉടമ ഷംസീര്‍ 16 പേരില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇയാള്‍ ഒളിവിലാണ്.

ഇന്ന് വിദേശത്ത് പോകുന്നതിനായി 16 പേരും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ചതിക്കപ്പെട്ടതായി മനസ്സിലായത്. ഇവര്‍ക്ക് വിസയും ടിക്കറ്റും നേരത്തെ ഇവര്‍ക്ക് ലഭിച്ചിരുന്നു. പല ജില്ലകളില്‍ നിന്നുളളവരില്‍ നിന്നാണ് ഷംസീര്‍ പണം തട്ടിയെടുത്തത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്തു. നിലവില്‍ സ്ഥാപനത്തിലെ മൂന്ന് സ്റ്റാഫുകളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Back to top button
error: